Caritas hospital

മിഷ്യന്‍ലീഗിന്‍ പ്രഭനിറവില്‍ ഡാളസ് ഇടവക പ്രവേശനോത്സവം

മിഷ്യന്‍ലീഗിന്‍ പ്രഭനിറവില്‍ ഡാളസ് ഇടവക പ്രവേശനോത്സവം

ഡാളസ്: മിഷ്യന്‍ലീഗിന്‍ പ്രഭനിറവില്‍ ഡാളസ് ഇടവക പ്രവേശനോത്സവം:ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിഷന്‍ലീഗ് പ്രവേശനോത്സവം നടത്തപ്പെട്ടു.. ഈ വര്‍ഷം ആദി കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ പ്രത്യേക വേഷത്തോടെ മിഷന്‍ലീഗ് പതാക പേറി മിഷന്‍ലീഗ് ബാഡ്ജും വഹിച്ച് കൊണ്ട് പ്രദക്ഷിണമായി നീങ്ങുകയും വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തി ബാഡ്ജ് ഏവരെയും ഏല്പിച്ചു.

അതിന് ഒരുക്കമായി മിനിസ്ട്രി ദിനമായി പ്രത്യേകം ആഘോഷിച്ചു.എല്ലാം കുട്ടികള്‍ക്കും മിഷ്യന്‍ലീഗിന്‍ പ്രാധാന്യത്തെക്കുറിച്ച് സി.ജോസിയ സെമിനാര്‍ നടത്തി.സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വി.കൊച്ചുത്രെസ്യാ തിരുന്നാള്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഏറ്റ് നടത്തപ്പെട്ടു.ഫാ.സോജന്‍ കുഴിപ്പില്‍ കുട്ടികള്‍ക്കായ് വി.ബലിയര്‍പ്പിച്ച് സന്ദേശം നല്‍കി.

വാര്‍ത്ത: സിറിള്‍ ആനാലില്‍

Dallas Parish Inaugural Celebration Amidst the Radiance of Mission League

Share Email
LATEST excelnclexrn
Top