ഡാളസ് ഇടവക മിഷന്‍ സണ്‍ഡേ ‘ ജോയ് ഫെസ്റ്റ് ‘ ഒക്ടോബര്‍ 18 ന്

ഡാളസ് ഇടവക മിഷന്‍ സണ്‍ഡേ ‘ ജോയ് ഫെസ്റ്റ് ‘ ഒക്ടോബര്‍ 18 ന്

ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിഷന്‍ സണ്‍ഡേയോട് അനുബന്ധിച്ച് എല്ലാം മിനിസ്ട്രികളെയും കോര്‍ത്തിണക്കി മിഷന്‍ സണ്‍ഡേ ദിനത്തില്‍ ‘ ജോയ് ഫെസ്റ്റ് ‘ സംഘടിപ്പിക്കുന്നു. മിഷന്‍ മേഖലകളെ സഹായിക്കുന്നതിന് ലക്ഷ്യം വെച്ച് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ വിശ്വാസ സമൂഹത്തിനായ് ഹാളില്‍ ക്രമീകരിക്കും. വിവിധ ക്ലാസ്സുകളിലെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ ‘ ജോയ് ഫെസ്റ്റ് ‘ സംഘടിപ്പിക്കുന്നത്. ഇതു വഴി ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനത്തിനായി ചിലവഴിക്കും . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് ചെറുശ്ശേരില്‍ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

സിറിള്‍ ആനാലില്‍ (പി ആര്‍ ഒ )

Dallas Parish Mission Sunday ‘Joy Fest’ on October 18

Share Email
Top