Caritas hospital

കാരുണ്യ കൈ നീട്ടമായി ഡാളസ് ഇടവക സെന്റ് വിന്‍സെന്റ് ഡി പോള്‍ ദിനം

കാരുണ്യ കൈ നീട്ടമായി ഡാളസ് ഇടവക സെന്റ് വിന്‍സെന്റ് ഡി പോള്‍ ദിനം

ഡാളസ് : ക്രിസ്തു രാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വി. വിന്‍സെന്റ് ഡി പോള്‍ തിരുനാള്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘കാരുണ്യദിനം’ ആയി ആഘോഷിച്ചു. അഴുകാത്ത ഹൃദയം ഇന്നും വി. വിന്‍സെന്റ് ഡി പോളിന്റെ സൂക്ഷിക്കുക വഴി അലി മുള്ള ഹൃദയത്തിന് അഴക് ഒരിക്കലും നശിക്കില്ല എന്ന് തിരുന്നാള്‍ സന്ദേശത്തില്‍ വി. ഫാ. ബിന്‍സ് ചേത്തലില്‍ അനുസ്മരിപ്പിച്ചു.

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിവഴി നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ട് ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ടെറി വാളാച്ചേരില്‍ അവരിപ്പിച്ചു. വിന്‍സെന്റ് ഡി പോള്‍ അംഗങ്ങള്‍ വി.കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. അന്നേ ദിവസം പുതിയ അംഗങ്ങളെ സൊസൈറ്റി അംഗങ്ങള്‍ ആക്കി ചേര്‍ക്കുകയും ചെയ്തു.’ കാരുണ്യദിനം ‘ ആചരണത്തിന് പ്രസി പ്രസിഡന്റ് റോയി പുത്തേട്ടിനോട് ഒപ്പമുള്ള എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )

Dallas Parish Observes St. Vincent de Paul Day with an Act of Charity

Share Email
Top