Caritas hospital

മുഖ്യമന്ത്രി-യുഡിഎഫ് കൺവീനർ ഭിന്നത പരസ്യമായി, ‘പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതിക്കൊടുക്കേണ്ട കാര്യമല്ല’; സതീശനെതിരേ തുറന്നടിച്ച് അടൂർ പ്രകാശ്

മുഖ്യമന്ത്രി-യുഡിഎഫ് കൺവീനർ ഭിന്നത പരസ്യമായി, ‘പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതിക്കൊടുക്കേണ്ട കാര്യമല്ല’; സതീശനെതിരേ തുറന്നടിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നുവെന്ന് തുറന്നുപറഞ്ഞ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫിൽ രൂക്ഷമായ ഭിന്നത പരസ്യമായിരിക്കുകയാണ്. കാര്യങ്ങൾ വിളിച്ചുപറയാൻ കഴിയാത്തത്ര തിരക്കുണ്ടാകാമെങ്കിലും മാധ്യമങ്ങളിൽ കൂടി മാത്രം വിവരങ്ങൾ അറിഞ്ഞാൽ മതിയെന്നത് ശരിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. യു.ഡി.എഫ് ചെയർമാനായ മുഖ്യമന്ത്രിയാണ് യോഗം ചേരാൻ മുൻകൈ എടുക്കേണ്ടതെന്നും ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിലേക്ക് ഓതിക്കൊടുക്കേണ്ടതില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പരാതിയായിട്ടല്ല പറയുന്നതെന്നും പറയാനുള്ള കാര്യങ്ങൾ പങ്കുവെച്ചില്ലെങ്കിൽ ജനങ്ങൾ എന്നോട് തന്നെ ചോദിച്ചുതുടങ്ങുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ക്യാബിനറ്റ് പദവി ലഭിച്ചവരെ തള്ളിപ്പറയുകയല്ലെന്നും എന്നാൽ ഇത്തരം തീരുമാനങ്ങൾ യു.ഡി.എഫ് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വേണ്ടവിധത്തിൽ ഏകോപനം ഉണ്ടായില്ലെന്നും വൈദ്യുതി പ്രതിസന്ധി ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി എം.കെ. മുനീറിനെയും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെയും ക്യാബിനറ്റ് പദവിയോടെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് അടൂർ പ്രകാശ് വിയോജിപ്പുമായി രംഗത്തെത്തിയത്. ഇത്തരം നിയമനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് കൺവീനറുടെ ആരോപണം. എ.ഐ.സി.സി ഏൽപ്പിച്ച ചുമതലയായതിനാലും അണികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതിനാലും കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കാറുണ്ടെന്നും കാര്യങ്ങൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. പ്രവർത്തകരുടെയും മുന്നണിയെ സ്നേഹിക്കുന്നവരുടെയും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകേണ്ട ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് യു.ഡി.എഫ് കൺവീനർ മുന്നണി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top