ഹൂസ്റ്റന്‍: ഹൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള റൈറ്റേഴ്സ് ഫോറം ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള മസാല ഹട്ട് ഇന്ത്യ റസ്റ്റോറണ്ട് ഹാളില്‍ വച്ച് നടത്തിയ പ്രതിമാസ ചര്‍ച്ച സമ്മേളനത്തില്‍ ഇപ്രാവശ്യം അരങ്ങേറിയത് വാദപ്രതിവാദങ്ങളുടെ ചൂടേറിയ ഒരു സംവാദം ആയിരുന്നു. മോട്ടി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു. പ്രസിദ്ധ എഴുത്തുകാരിയും, കവിയത്രിയുമായ തെരേസ ടോം മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞമാസം അന്തരിച്ച സാഹിത്യകാരനും ഭാഷാ സ്നേഹിയുമായ ജോണ്‍ എബ്രഹാത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊണ്ടാണ് യോഗം ആരംഭിച്ചത്.

ഒക്കല്‍ഹോമയില്‍ അധിവസിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാഷാ സാഹിത്യ സേവനങ്ങളെ കേരള റൈറ്റേഴ്സ് ഫോറം അംഗങ്ങള്‍ അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന്, പ്രസിദ്ധ നോവലിസ്റ്റും, കേരള റൈറ്റേഴ്സ് ഫോറം കണ്‍വീനറുമായ ജോണ്‍ മാത്യു എഴുതിയ ‘Ages Never End’ എന്ന ഇംഗ്ലീഷ് നോവല്‍ മുഖ്യാതിഥിയായി എത്തിയ തെരേസ ടോമിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
അന്നത്തെ പരിപാടികളുടെ മുഖ്യ ഇനമായി എ.സി. ജോര്‍ജ് നയിച്ച സംവാദം ടെലിവിഷന്‍ സീരിയലുകള്‍ സമൂഹത്തിന് കൂടുതലായി ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുന്നത് എന്ന വിഷയം വാദപ്രതിവാദങ്ങള്‍ക്കും, ചൂടേറിയ ചര്‍ച്ചകള്‍ക്കും തിരികൊളുത്തി. സീരിയല്‍ തരംഗം ഒരു വിനോദം മാത്രമാണോ, അതോ സമൂഹത്തില്‍ വിപത്തുകള്‍ സൃഷ്ടിക്കുന്നുണ്ടോ? അത് നന്മയാണോ തിന്മയാണോ വിതറുന്നത്? സാംസ്കാരിക പുരോഗതിയോ അതോ ജീര്‍ണതയോ? നന്മകളുടെ നേര്‍ക്കാഴ്ചയോ നെഗറ്റീവ് ചിന്തകളുടെയും പ്രവര്‍ത്തികളുടെയും പ്രഭവ കേന്ദ്രങ്ങളോ? മിനി സ്ക്രീനിലെ നേരും നെറിയും വിവരിച്ചു കൊണ്ടു ഒരു സീരിയല്‍ വിചാരണ തന്നെ അദ്ദേഹം സദസ്സില്‍ നടത്തി. പ്രതിദിന ജീവിതത്തിലെ സങ്കീര്‍ണ്ണതകളില്‍ നിന്നും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും കുറച്ചുസമയത്തേക്ക് ആശ്വാസം നല്കാന് ടിവി സീരിയലുകള്‍ സഹായിക്കുന്നു. തടസ്സമില്ലാത്ത ഒരു വിനോദം എന്ന നിലയില്‍ പ്രായമായവര്‍ക്കും വീട്ടില്‍ ഇരിക്കുന്നവര്‍ക്കും വിരസത മാറ്റാനുള്ള ഒരു എളുപ്പവഴിയായി കൂടെ സീരിയലിനെ കാണാം. സ്ത്രീപക്ഷ ശാക്തീകരണം, തിന്മകളുടെ മേല്‍ നന്മയുടെ വിജയം ഒക്കെയാണ് സീരിയലില്‍ കൂടുതലായി ചിത്രീകരിക്കപ്പെടുന്നത്.

എന്നാല്‍ ദോഷവശമായി നീണ്ടുപോകുന്ന, അല്ലെങ്കില്‍ ഒരു യുക്തിക്കും നിരക്കാത്ത വലിച്ചുനീട്ടപ്പെട്ട സന്ദര്‍ഭങ്ങള്‍ മുഹൂര്‍ത്തങ്ങള്‍ കഥകള്‍ ചിത്രീകരണങ്ങള്‍, ജീവിത പിരിമുറുക്കങ്ങള്‍, കുടുംബ വഴക്കുകള്‍, വഞ്ചന ചതി അസൂയ, പ്രതികാരചിന്തകള്‍, ഭയങ്ങള്‍ സംശയങ്ങള്‍ കാണികളില്‍ സൃഷ്ടിക്കുന്നു. കൂടാതെ വലിയ സമയ നഷ്ടം, ദിവസവും മണിക്കൂറുകളോളം സീരിയലുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്ന ആളുകളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെയും വായനാശീലത്തെയും ചിന്താശക്തികളേയും, വ്യായാമങ്ങളെയും ആരോഗ്യത്തെയും തന്നെ പ്രതികൂലമായി ബാധിക്കുന്നു. എന്നതൊക്കെ നെഗറ്റീവ് വശങ്ങള് തന്നെയാണ്.
അതിനാല്‍ പ്രേക്ഷകര്‍ തീരുമാനിക്കുക, സ്വയം നിയന്ത്രിക്കുക. അവര്‍ തന്നെ അവരുടെ പരിമിതികള്‍ കണക്കാക്കി എന്ത്കാണണം എത്ര സമയം കാണണം എന്ന് അവര്‍ തന്നെ തീരുമാനിക്കണം. കഥകളും ഉള്ളടക്കങ്ങളും ചിത്രീകരണങ്ങളും, നിര്‍മ്മാതാക്കളും അണിയറ പ്രവര്‍ത്തകരും കൂടുതല്‍ പോസിറ്റീവായതും യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്ക്കുന്നതുമായ സീരിയലുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയെന്നു എ.സി.ജോര്‍ജ് പറഞ്ഞു നിര്‍ത്തി.
മലയാള സീരിയല്‍ രംഗത്തെപ്പറ്റിയായിരുന്നു മുഖ്യ ഡിബേറ്റ്. എന്നാല്‍ സദസ്സില്‍ നിന്ന് പലരും. വിവിധ ഭാഷകളില്‍ ഇറങ്ങുന്ന സീരിയലുകളെ പറ്റിയും, അതുപോലെ അച്ചടി മാധ്യമ രംഗങ്ങളില്‍ ഇറങ്ങുന്ന സീരിയല്‍ നീണ്ടകഥകളെ പറ്റിയും പരാമര്‍ശിച്ചുകൊണ്ട് സംവാദം കൊഴിപ്പിച്ചു. സംവാദ രീതിയിലുള്ള ഈ ചര്‍ച്ചാ സമ്മേളനം വളരെയധികം സാമൂഹ്യ സാംസ്കാരിക പരമ്പരകളിലേക്കും ചിന്തകളിലേക്കും വെളിച്ചം വീശി.
തെരേസ ടോം, ഡോളി കാച്ചപ്പള്ളി, ബോബി മാത്യു, സെനി ഉമ്മന്‍, ഡോക്ടര്‍ ജോസഫ് പൊന്നോലി, സുരേന്ദ്രന് നായര്‍, മോട്ടി മാത്യു, ജോണ്‍ മാത്യു, മെഴ്സി തോമസ്, എ.സി.ജോര്‍ജ് തുടങ്ങിയവര്‍ സംവാദത്തിലും ചര്‍ച്ചയിലും സജീവമായി പങ്കെടുത്തു.
Do TV serials bring more benefit or harm to society? A heated debate at the Kerala Writers’ Forum.



















