സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി ഡോ.തോമസ് തോമസിന് ഏഴാമത് വിജയം

സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി ഡോ.തോമസ് തോമസിന് ഏഴാമത് വിജയം

ടൊറോന്റോ : മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി ഏഴാം തവണ ഡോ.തോമസ് തോമസ് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 26 തിങ്കളാഴ്ച നടന്ന മുനിസിപ്പല്‍-സ്‌കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പുകളില്‍ മിസ്സിസ്സാഗ വാര്‍ഡ് 5 -ല്‍ നിന്നുമാണ് അദ്ദേഹം ഡഫറിന്‍ – പീല്‍ കാത്തലിക്ക് ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി വിജയിച്ചത് .

കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടര്‍ച്ചയായ ഏഴ് തവണ വിജയിച്ചതോടെ, കാല്‍ നൂറ്റാണ്ടിലേറെ ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ചു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന ഒരു അത്യപൂര്‍വ്വ നേട്ടത്തിനാണ് അദ്ദേഹം അര്‍ഹനായത് . നേരിട്ടാല്‍ തോല്‍പ്പിക്കാനാവില്ലയെന്നതിനാല്‍ കഴിഞ്ഞ തവണ എതിരാളിയായി ആരും അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തു എത്തിയിരുന്നില്ല. തന്റെ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സ്‌കൂളുകളുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരം കാണാനായി അവരോടൊപ്പം നിലകൊള്ളുകയും ചെയ്തതിന് ജനങ്ങള്‍ നല്‍കിയ ട്രസ്റ്റ് ആണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു .

നിലവില്‍ ഡഫറിന്‍ -പീല്‍ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയും ചെയര്‍മാനുമായ തോമസ്, ബോര്‍ഡിന്റെ നിരവധി കമ്മറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്റാരിയോ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ ( ഓ .സി. എസ് .ടി .എ ) ഡെഫറിന്‍ -പീല്‍ റീജിയണല്‍ ഡയറക്ടറുമായിരുന്നു. പിളര്‍പ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി , കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് , പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങിയ നിരവധി നിലകളില്‍ സേവനമനുഷ്ഠിച്ചു കനേഡിയന്‍ മലയാളികളുടെ ഇടയില്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ്.

ഈ വര്‍ഷത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മിസ്സിസ്സാഗായില്‍ നിരവധി മലയാളികള്‍ രംഗത്തുണ്ടായിരുന്നു. പബ്‌ളിക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി സൂസന്‍ ബെഞ്ചമിനും , കാത്തലിക്ക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി അനീഷ തോമസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Dr. Thomas Thomas secures seventh victory as School Board Trustee

Share Email
LATEST excelnclexrn
Top