Caritas hospital

സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ചത് കോക്ക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച്, ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ചത് കോക്ക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച്, ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെ ഒമാൻ പൗരനായ സഹപൈലറ്റ് ആക്രമണം നടത്തിയത് കോക്ക്പിറ്റിൽ സൂക്ഷിച്ചിരുന്ന ‘ക്രാഷ് ആക്സ്’ ഉപയോഗിച്ചാണെന്ന് റിപ്പോർട്ട്. വിമാനത്തിലെ കട്ട്ലറി കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പുറത്തുനിന്നുള്ള ആയുധങ്ങളൊന്നും കോക്പിറ്റിലേക്ക് കടത്തിയിട്ടില്ലെന്നും അടിയന്തര ആവശ്യങ്ങൾക്കായി വിമാനത്തിൽ സൂക്ഷിക്കാറുള്ള കോടാലിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.

അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ച് നിർബന്ധമായും വാണിജ്യ വിമാനങ്ങളുടെ കോക്ക്പിറ്റിൽ സൂക്ഷിക്കാറുള്ളതാണ് ക്രാഷ് ആക്സ്. മുൻപ് പ്രധാന ക്യാബിനുകളിൽ സൂക്ഷിച്ചിരുന്ന ഇവ 9/11 ഭീകരാക്രമണത്തിന് ശേഷമാണ് പൈലറ്റുമാർക്ക് എളുപ്പത്തിൽ എടുക്കാവുന്ന രീതിയിൽ കോക്ക്പിറ്റിനുള്ളിലേക്ക് മാറ്റിയത്. ആക്രമണം നടത്തിയ ഒമാനി കോ-പൈലറ്റിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചെങ്കിലും ഇയാളുടെ പേരുവിവരങ്ങളോ കൃത്യത്തിന് പിന്നിലെ ലക്ഷ്യമോ വ്യക്തമായിട്ടില്ല.

ദുബായിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തെ തുടർന്ന് വെറും ഒരു മിനിറ്റിനുള്ളിൽ വിമാനം 33,000 അടിയിൽ നിന്ന് 17,000 അടിയിലേക്ക് അപകടകരമായി താഴേക്ക് പതിക്കുകയും ജോർദാൻ അതിർത്തിക്ക് സമീപം വട്ടമിട്ട് പറക്കുകയും ചെയ്തു. തുടർന്ന് ഒരു മണിക്കൂറിനുശേഷം വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് സൗദി, യു.എ.ഇ അധികൃതർ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി ഫ്ലൈദുബായ് അധികൃതർ അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top