Caritas hospital

ഫ്ലൈ ദുബായ് സംഭവത്തിൽ ആദ്യം സൗദി അന്വേഷണം; പൈലറ്റിനെ പിന്നീട് യു.എ.ഇക്ക് കൈമാറും

ഫ്ലൈ ദുബായ് സംഭവത്തിൽ ആദ്യം സൗദി അന്വേഷണം; പൈലറ്റിനെ പിന്നീട് യു.എ.ഇക്ക് കൈമാറും

ദുബായ്-ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ നടന്ന ആക്രമണത്തിൽ രണ്ടുഘട്ട അന്വേഷണം നടക്കും. സൗദി അറേബ്യയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷം ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ യു.എ.ഇക്ക് കൈമാറുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇതിനുശേഷം യു.എ.ഇയിൽ വിശദമായ അന്വേഷണം നടക്കും.

വിമാനത്തിലുണ്ടായ സംഭവത്തെക്കുറിച്ച് വിദഗ്ധ പബ്ലിക് പ്രോസിക്യൂഷൻ സംഘം അന്വേഷിക്കാൻ യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും. വിമാനം യു.എ.ഇയിൽ രജിസ്റ്റർ ചെയ്തതായതിനാലാണ് രണ്ടാമത്തെ അന്വേഷണം അവിടെ നടക്കുന്നത്.

ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് എഫ്.ഇ.സെഡ് 1073 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒമാനി സ്വദേശിയായ പൈലറ്റ്, ഇന്ത്യൻ സ്വദേശിയായ സഹപൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഇയാൾ ആത്മഹത്യക്കും വിമാനം ഇടിച്ചിറക്കാനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആക്രമണത്തെത്തുടർന്ന് മുപ്പതിനായിരം അടി ഉയരത്തിൽ നിന്ന് വിമാനം പൊടുന്നനെ പതിനായിരത്തിലധികം അടി താഴേക്ക് പതിച്ചെങ്കിലും, പരിക്കേറ്റ സ്മിത് മച്ചാർ സഹപൈലറ്റിന്റെ നീക്കങ്ങളെ നിഷ്ഫലമാക്കി. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തുകയും, യാത്രക്കാരായിരുന്ന രണ്ട് പൈലറ്റുമാർ വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top