ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം

ജിജി ടോം ( ഫൊക്കാന പി. ആര്‍. ഒ )

സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രവാസി മലയാള സാഹിത്യം സിംപോസിയത്തോടനുബന്ധിച്ച് ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പിന് പ്രൗഢ ഗംഭീരമായ ആദരവ്. ഫൊക്കാന പ്രസിഡന്റ് ആയശേഷം കേരളത്തില്‍ എത്തിയ ഫിലിപ്പോസ് ഫിലിപ്പിനും ഫൊക്കാനയ്ക്കും ലഭിച്ച ആദ്യത്തെ ആദരവായിരുന്നു ഇത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഡയറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച പ്രവാസി സാഹിത്യ സിമ്പോസിയത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു ഫൊക്കാന മലയാള ഭാഷയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഫൊക്കാന പ്രസിഡന്റിന് മൊമെന്റോ നല്‍കിയും പൊന്നാടയണിയിച്ചും ആദരിച്ചത്.

എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി കണ്‍വീനറുമായ കെ. പി. രാമനുണ്ണിയാണ് ഫിലിപ്പോസ് ഫിലിപ്പിനെ ആദരിച്ചത്. ഫൊക്കാന കഴിഞ്ഞ നാല്‍പതില്‍ പരം വര്‍ഷമായി മലയാള ഭാഷയ്ക്ക് നല്‍കുന്ന സംഭാവനകള്‍ ലോകത്ത് മറ്റൊരു പ്രവാസി സംഘടനകള്‍ക്കും നല്‍കാനാകുന്നതിനും അപ്പുറമാണ്. ഫൊക്കാനയുടെ ഭാഷയ്ക്ക് ഒരു ഡോളര്‍ മലയാള ഭാഷയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ദീര്‍ഘകാലമായി ഫൊക്കാനയുമായി അദ്ദേഹത്തിനുള്ള ബന്ധവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങള്‍ക്കൊപ്പം അഭിമാനകരമായ സാഹിത്യ പുരസ്‌കാരം നല്‍കുന്ന ലോകമലയാളി സംഘടനയാണ് ഫൊക്കാന എന്നും ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി ഫൊക്കാനയ്ക്ക് നല്‍കിയ ആദരവിനെ ഹൃദയത്തില്‍ ചേര്‍ത്തു വെയ്ക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മലയാള സാഹിത്യത്തിന്റെ ഉയര്‍ച്ചയ്ക്കും മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ഫൊക്കാനയ്ക്ക് ഭാഷയുടെ പേരില്‍ ലഭിക്കുന്ന ഏതൊരു ആദരവും അത്രമേല്‍ വിലപ്പെട്ടതാണ്. ഫൊക്കാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം ലഭിക്കുന്ന ഈ അംഗീകാരം ഞങ്ങളുടെ പുതിയ കമ്മിറ്റിക്ക് ലഭിക്കുന്ന വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരി ഷീല ടോമി മുഖ്യ പ്രഭാഷണം നടത്തി.

വിനയകുമാര്‍ അഴിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലതാ റാം സ്വാഗതം ആശംസിച്ചു.മാക്‌സിനാ ജോര്‍ജ് , അര്‍ഷാദ് ബത്തേരി , മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ പെണ്ണുക്കര എന്നിവ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .ബേസില്‍ അരിവയല്‍ നന്ദി രേഖപ്പെടുത്തി

FOKANA President Philippos Philip Honored by the Central Sahitya Akademi

Share Email
LATEST excelnclexrn
Top