ഫ്‌ലോറിഡ :യൂഎസിലെ 37 സംസ്ഥാനങ്ങളില്‍ വിറ്റഴിച്ച 1,22,000-ത്തിലധികം പായ്ക്കറ്റ് ഗേറ്റോറേഡ് പാനീയങ്ങള്‍ പെപ്‌സിക്കോ (PepsiCo) തിരിച്ചുവിളിച്ചു. ലേബലില്‍ രേഖപ്പെടുത്താത്ത കൃത്രിമ നിറങ്ങളുടെ സാന്നിധ്യത്തെത്തുടര്‍ന്നാണ് നടപടി.
ഗേറ്റോറേഡ് ലെമണ്‍ ലൈം, ലെമണ്‍ ലൈം സീറോ, ഓറഞ്ച്, ഓറഞ്ച് സീറോ,എന്നിവയുടെ 28 ഔണ്‍സ് ബോട്ടിലുകള്‍ എന്നിവയാണ് തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍.ഉല്‍പ്പന്നങ്ങളില്‍ അനുവദനീയമായ അളവിലുള്ള ‘യെല്ലോ നമ്പര്‍ 5’ ‘യെല്ലോ നമ്പര്‍ 6’ എന്നീ കൃത്രിമ നിറങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വിവരം പാക്കറ്റ് ലേബലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഈ കൃത്രിമ നിറങ്ങള്‍ സെന്‍സിറ്റീവ് ആയ വ്യക്തികളില്‍ അലര്‍ജി, ആസ്ത്മ, ചൊറിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. എങ്കിലും, ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവായതിനാല്‍ യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) ഇതിനെ ‘ക്ലാസ് II’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൈവശമുള്ള ബോട്ടിലുകളിലെ ലോട്ട് നമ്പറുകള്‍ പരിശോധിച്ച് റിട്ടേണ്‍ ചെയ്യാനോ ഒഴിവാക്കാനോ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Gatorade drinks recalled in the US.
വാര്‍ത്ത: .പി.പി ചെറിയാന്‍


















