വാന്‍കൂവറില്‍ ജെനസിസ് ഫാമിലി കോണ്‍ഫറന്‍സ് ഒക്ടോബര്‍ 30 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാന്‍കൂവറില്‍ ജെനസിസ് ഫാമിലി കോണ്‍ഫറന്‍സ് ഒക്ടോബര്‍ 30 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിന്നി രാജു, ഹ്യൂസ്റ്റണ്‍

വാന്‍കൂവര്‍ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കുന്ന ജെനസിസ് ഫാമിലി കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്‌ക്ലോവര്‍ഡെയ്ല്‍ ഹോളിഡേ ഇന്നിലാണ് ത്രിദിന സമ്മേളനം.

പാസ്റ്റര്‍മാരായ ജേക്കബ് മാത്യു, ഷിബു തോമസ്, ജെനസിസ് കാനഡ മിനിസ്ട്രീസ് സ്ഥാപകനും പ്രസിഡന്റുമായ ഇവാഞ്ചലിസ്റ്റ് ചാര്‍ളി സാം ബാബു എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.

ക്രിസ്തീയ കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചയും കുടുംബബന്ധങ്ങളുടെ ദൃഢീകരണവും ലക്ഷ്യമിട്ടുള്ള സമ്മേളനത്തില്‍ ആരാധനയ്ക്കും വചനശുശ്രൂഷകള്‍ക്കും ആത്മീയ കൂട്ടായ്മകള്‍ക്കും പ്രാധാന്യം നല്‍കും.

ഡയറക്ടര്‍മാരായ ഷെറി വര്‍മ്മ, ജെഫിന്‍ തോമസ്, ലിംസണ്‍ സീമോന്‍, അനീഷ് തങ്കച്ചന്‍ എന്നിവര്‍ സംഘാടനത്തിനു നേതൃത്വം നല്‍കുന്നു. ഫിന്നി രാജു ഹ്യൂസ്റ്റണ്‍ മീഡിയ കോഓര്‍ഡിനേറ്ററാണ്.

രജിസ്‌ട്രേഷന്‍ അവസാനിച്ചു. രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://genesiscanada.org

Genesis Family Conference in Vancouver begins October 30; preparations complete

Share Email
LATEST excelnclexrn
Top