ജോര്‍ജ് പീറ്റര്‍ സംഗീതസന്ധ്യ ഡാളസില്‍ ഒക്ടോബര്‍ 17-ന്

ജോര്‍ജ് പീറ്റര്‍ സംഗീതസന്ധ്യ ഡാളസില്‍ ഒക്ടോബര്‍ 17-ന്

ഡാളസ്: വൈ.എം.ഇ.എഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ‘ജോര്‍ജ് പീറ്റര്‍ സംഗീതസന്ധ്യ’ ഒക്ടോബര്‍ 17 ശനിയാഴ്ച വൈകിട്ട് 5:30-ന് നടക്കും. കരോള്‍ട്ടണിലെ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലാണ് വേദി.

ക്രൈസ്തവ കൈരളിക്ക് നൂറിലേറെ ഗാനങ്ങള്‍ സമ്മാനിച്ച ഭക്തകവി ഇവാഞ്ചലിസ്റ്റ് ജോര്‍ജ് പീറ്റര്‍ ചിറ്റൂര്‍ രചിച്ച തിരഞ്ഞെടുത്ത ഗാനങ്ങളും അവയുടെ പശ്ചാത്തല അനുഭവങ്ങളും സംഗീതസന്ധ്യയില്‍ അവതരിപ്പിക്കും. ‘യേശു എനിക്കെത്ര നല്ലവനാം’, ‘എനിക്കൊത്താശ വരും പര്‍വതം’, ‘കര്‍ത്താവിലെന്നും എന്റെ ആശ്രയം’, ‘വിശ്വാസ ജീവിതപ്പടകില്‍’, ‘എന്നെ കരുതുവാന്‍ കാക്കുവാന്‍’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവാണ് ജോര്‍ജ് പീറ്റര്‍ ചിറ്റൂര്‍.

ഗായകന്‍ ബിനോയ് ചാക്കോയും സംഘവും ഡാളസ് മലയാളികള്‍ക്കായി സംഗീതസന്ധ്യ ഒരുക്കും.

വേദിയുടെ വിലാസം: Believers’ Bible Chapel, 2116 Old Denton Rd, Carrollton, TX 75006.

George Peter Musical Evening in Dallas on October 17

Share Email
Top