ജർമ്മനിയിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും

ജർമ്മനിയിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും

കൊച്ചി: ജർമ്മനിയിലെ ബോഹും നഗരത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.

കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരുടെ ഭൗതികശരീരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 1.20-ഓടെ കൊച്ചിയിലെത്തിക്കും. തുടർന്ന്, ഇടുക്കി ശാന്തിഗ്രാം സ്വദേശി നോവാ സാബുവിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി 8.15-നാണ് നെടുമ്പാശ്ശേരിയിൽ എത്തിക്കുക.

വിമാനത്താവളത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സംസ്‌കാര ചടങ്ങുകൾ സ്വദേശങ്ങളിൽ നടക്കും. ദുരന്തത്തിൽ മരിച്ചവരുടെ വേർപാടിൽ പ്രവാസി മലയാളി സമൂഹവും ജന്മനാടും വലിയ സങ്കടത്തിലാണ്.

Share Email
LATEST excelnclexrn
More Articles
Top