Caritas hospital

‘താന്‍ മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകന്‍’: കോടിയേരിയുടെ ഫ്‌ളെക്‌സ് വലിച്ചുകീറിയത് കോണ്‍ഗ്രസിന്റെ ഫ്‌ളെക്‌സ് എന്നു കരുതിയെന്ന വിശദീകരണം

‘താന്‍ മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകന്‍’: കോടിയേരിയുടെ ഫ്‌ളെക്‌സ് വലിച്ചുകീറിയത് കോണ്‍ഗ്രസിന്റെ ഫ്‌ളെക്‌സ് എന്നു കരുതിയെന്ന വിശദീകരണം

കൊല്ലം: എസ്എഫ്‌ഐയുടെ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ ഫ്‌ളക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍.താന്‍ പ്രതിഷേധ മാര്‍ച്ചില്‍ നുഴഞ്ഞുകയറിയതല്ലെന്നും മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകനാണെന്നും അക്ബര്‍ ഷാ സമൂഹമാധ്യത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. കൊല്ലത്തുവച്ച് പ്രകടനം കണ്ടപ്പോള്‍ അതിലേക്ക് ചേര്‍ന്നതാണെന്നും കോണ്‍ഗ്രസിന്റെ ഫ്‌ലക്സാണെന്ന് വിചാരിച്ചാണ് വലിച്ചുകീറിയതെന്നും അക്ബര്‍ ഷാ പറയുന്നു. എല്ലാവര്‍ക്കും എന്നെ മനസ്സിലായെന്ന് കരുതുന്നു. ഞാന്‍ അക്ബര്‍ ഷാ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ന്യൂസിലുമെല്ലാം ഞാനാണ് താരം. ഒന്നും താരമാകണമെന്ന് കരുതി ചെയ്തതല്ല. ഞാനൊരു മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ്. ഞാന്‍ എസ്എഫ്ഐക്കാരനല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. നുഴഞ്ഞുകയറിയതൊന്നുമല്ല. ഞാന്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.

മൂന്ന് വര്‍ഷം മുന്‍പ് ഗള്‍ഫില്‍ പോയി ഇപ്പോള്‍ അവധിയില്‍ വന്നതാണ്. കൊല്ലത്തുവച്ച് പ്രകടനം കണ്ട് കയറിയതാണ്. നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടിട്ടില്ല. ഞാന്‍ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായി. കോടിയേരി സഖാവിന്റെ ഫ്‌ലക്സാണെന്നല്ല, കോണ്‍ഗ്രസിന്റെ ഫ്‌ലക്സാണെന്ന് വിചാരിച്ചാണ് ഞാന്‍ കീറിയത്. എല്ലാവരും ദയവുചെയ്ത് എന്നോട് ക്ഷമിക്കണം’ -അക്ബര്‍ ഷാ പറഞ്ഞു.

ബുധനാഴ്ച തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച കൊല്ലം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെ ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന ഫ്‌ലക്സ് ബോര്‍ഡ് തകര്‍ക്കുകയായിരുന്നു.

മാര്‍ച്ച് ചെയ്തു വന്ന സംഘത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന അക്ബര്‍ ഷാ യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനില്‍ വച്ചിരുന്ന ഫ്‌ലക്സ് കീറി മറിച്ചിട്ടു. ഫ്‌ലക്സ് തകര്‍ത്തശേഷം വീണ്ടും പ്രകടനത്തില്‍ കയറി മുദ്രാവാക്യം വിളിച്ച് ഇയാള്‍ നടന്നുനീങ്ങി. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓര്‍മദിനത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ച ഫ്‌ലക്സ് ആണിത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു. ആള്‍ക്കൂട്ടത്തില്‍നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്‌ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നതു കേള്‍ക്കാം.

‘I am a former SFI activist’: Explanation given that Kodiyeri’s flex board was torn down because it was mistaken for a Congress flex board.

Share Email
LATEST excelnclexrn
Top