Caritas hospital

ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ഇല്ലിനോയി മലയാളി അസോസിയേഷന്‍

ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ഇല്ലിനോയി മലയാളി അസോസിയേഷന്‍

ലിന്‍സ് താന്നിച്ചുവട്ടില്‍

ഇല്ലിനോയ് : മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഒക്ടോബര്‍ നാല് ഞായറാഴ്ച വൈകുന്നേരം ഇല്ലിനോയി മലയാളി അസോസിയേഷന്റെ (IMA) നേതൃത്വത്തില്‍ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും പൈതൃകവും അനുസ്മരിച്ചുകൊണ്ട് നടന്ന സമ്മേളനത്തില്‍ വിവിധ സംഘടനകളുടെ നേതാക്കള്‍ ഗാന്ധിജിയുടെ മഹത്തായ സംഭാവനകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഐഎംഎ പ്രസിഡന്റ് ജോയ് പീറ്റേഴ്‌സ്, സെക്രട്ടറി പ്രെജില്‍ അലക്‌സാണ്ടര്‍ ട്രഷറാര്‍ ഷാനി ഏബ്രഹാംഎന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.

സിഎംഎ പ്രസിഡന്റ് ജോസ് മണക്കാട്ട്, ഐഒസി ദേശീയ പ്രസിഡന്റ് സതീശന്‍ നായര്‍, ഫോമ ദേശീയ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഐഎംഎഅഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് പണിക്കര്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവും സത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജീവിതസമരങ്ങളും ഇന്നത്തെ സമൂഹത്തിനും തലമുറകള്‍ക്കും നല്‍കുന്ന പ്രസക്തിയും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനയായ ”രഘുപതി രാഘവ രാജാറാം” മിനു റോണി ആലപിച്ചു.
അനുസ്മരണ സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും വിനോദപരിപാടികളും അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി ഒരുക്കിയ വിഭവസമൃദ്ധമായ അത്താഴത്തോടെയാണ് സമ്മേളനം സമാപിച്ചത്.

ഗാന്ധിജിയുടെ ജീവിതമൂല്യങ്ങളും സത്യത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.ലിന്‍സ് താന്നിച്ചുവട്ടില്‍ പരിപാടികളുടെഎംസി ആയും പ്രവര്‍ത്തിച്ചു.

Illinois Malayali Association Organizes Gandhi Jayanti Commemorative Meeting

Share Email
Top