തിരുവനന്തപുരം: ആന്ധ്രാ സ്വദേശിനിയായ 16 കാരി കോവളത്തെ സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തുവന്നതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടിയെ പണം വാങ്ങി ഇളയമ്മ വില്‍ക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കുട്ടിയെ കൈമാറിയ ഇളയമ്മ തന്നെയാണ് കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവര്‍ രക്ഷപെട്ടു. മലയാളിയായ ജീവനക്കാരനാണ് ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത് ഈ സ്പായില്‍ ജോലി ചെയ്തിരുന്ന നെയ്യാര്‍ സ്വദേശിയാണ്.
പെണ്‍കുട്ടിയുടെ കുട്ടികാലത്തേ അച്ഛനും അമ്മയും മരിച്ച് പോയി. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. കേസില്‍ ആന്ധ്രയില്‍ നിന്ന് പിടിയിലായ പെണ്‍കുട്ടിയുടെ ഇളയമ്മ, ഭര്‍ത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. സ്പാ ഉടമകളും നാഗലക്ഷി, ഗോപി എന്നിവരുമാണ് നിലവില്‍ അറസ്റ്റിലായത്. ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗര സഭയിലെ ഒരു ഹെല്‍ത് ഇന്‍സ്പെക്ടരുടെ പങ്കിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് ഈ സ്പാകളില്‍ നിന്ന് പണം പോയിരുന്നത് എന്നാണ് വിവരം. ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദര്‍ശകനുമാണ്.
Incident involving the abuse of a 16-year-old girl at a spa in Kovalam: Shocking revelation emerges that her aunt sold her for money.



















