സുമോദ് തോമസ് നെല്ലിക്കാല
ഫിലാഡല്‍ഫിയ: ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന’വോട്ട് ചോരി’ ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി)പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രമേയം പാസാക്കി. തിരഞ്ഞെടുപ്പ്പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നുംവോട്ടവകാശ സംരക്ഷണത്തിനായി ആവശ്യമായ നടപടികള്‍സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രസിഡന്റ് സുമോദ്നെല്ലിക്കാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് സാബുസ്കറിയ, സെക്രട്ടറി നൈനാന് മത്തായി, ട്രഷറര്‍ തോമസ്കുട്ടി വര്‍ഗീസ്,ഫിലിപ്പോസ് ചെറിയാന്, ജെയിംസ് പീറ്റര്‍, ഷാജി സുകുമാരന്‍, സുധകര്‍ത്ത, മോടി ജേക്കബ്, ജോയ് തട്ടാര്‍കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ സ്വതന്ത്രവും നീതിയുക്തവുംസുതാര്യവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന്യോഗംവിലയിരുത്തി. തിരഞ്ഞെടുപ്പ് ക്രമക്കേടുകളോ വോട്ടവകാശലംഘനങ്ങളോ നടന്നുവെന്ന ആരോപണങ്ങള്‍ ഗൗരവത്തോടെകാണണമെന്നും അവ സംബന്ധിച്ച് സുതാര്യവും നിഷ്പക്ഷവുമായഅന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും ബന്ധപ്പെട്ടഅധി കാരികള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും
പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
‘വോട്ട് ചോരി’ ആരോപണങ്ങളില്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനുംഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി ജനാധിപത്യപരമായി നടക്കുന്നസമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.വോട്ടവകാശം സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ്സംവിധാനത്തിലുള്ള ജനവിശ്വാസം നിലനിര്‍ത്തുന്നതിനും ആവശ്യമായ നിയമാനുസൃതനടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.ജനങ്ങള്‍ക്ക് നീതി തേടാനുള്ള അവസാന ആശ്രയം നീതിപീഠമാണെ ന്ന്യോഗത്തില് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ നീതിപീഠം ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ആരോപണങ്ങളുമായിബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കുകയും വേണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനായിഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ തുടര്‍ന്നും നിലകൊള്ളുമെന്ന്യോഗം പ്രഖ്യാപിച്ചു.പ്രതിഷേധങ്ങളിലും പൊതുപ്രവര്ത്തനങ്ങളിലുംഅഹിംസയും പരസ്പര ബഹുമാനവും നിയമാനുസരണവുംപാലിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
IOC Pennsylvania Chapter extends support to protests over ‘vote theft’ allegations



















