പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയോകുമോ? ആക്രമിക്കുന്ന എതിരാളികളെ മരുഭൂമിയാക്കുമെന്ന് ഇറാൻ; ആകാശപാത അടഞ്ഞേക്കും, പൗരന്മാർക്ക് തീവ്ര ജാഗ്രതാ നിർദേശവുമായി അമേരിക്ക

പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയോകുമോ? ആക്രമിക്കുന്ന എതിരാളികളെ മരുഭൂമിയാക്കുമെന്ന് ഇറാൻ; ആകാശപാത അടഞ്ഞേക്കും, പൗരന്മാർക്ക് തീവ്ര ജാഗ്രതാ നിർദേശവുമായി അമേരിക്ക

പശ്ചിമേഷ്യൻ മേഖലയിലാകെ സുരക്ഷാ സ്ഥിതി സങ്കീർണ്ണമാണെന്നും ജാഗ്രത പാലിക്കണമെന്നും അമേരിക്ക സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. സൗദി-ഹൂത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി, യെമൻ മേഖലകളിലും വ്യോമപാതയിലുമുള്ള മുൻകരുതലുകൾക്ക് പുറമെയാണിത്. ഇറാൻ ബന്ധമുള്ള സംഘടനകൾ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടേക്കാമെന്നും വിമാന സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്നും യു.എസ് വ്യക്തമാക്കുന്നു. ഇതിനിടെ, തങ്ങൾക്കെതിരെ നീക്കമുണ്ടായാൽ എതിരാളികളുടെ രാജ്യം മരുഭൂമിയാക്കുമെന്ന് ഇറാനും പ്രത്യാക്രമണ ഭീഷണി മുഴക്കി.

മേഖലയിലെ രാജ്യങ്ങൾക്കും എ.ഐ കമ്പനികൾക്കും എതിരെയുള്ള മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി ഗാലിബാഫും രംഗത്തെത്തി. അമേരിക്കൻ-ഇസ്രായേൽ ബന്ധമുള്ള എ.ഐ കമ്പനികൾക്ക് ഭൂമിയോ വൈദ്യുതിയോ സാമ്പത്തിക സഹായമോ നൽകരുതെന്നും, നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ കമ്പനികൾക്ക് യുദ്ധത്തിൽ പങ്കുണ്ടെന്ന ആരോപണം ആവർത്തിച്ച അദ്ദേഹം ഇറാന്റെ നേതൃത്വത്തിൽ ‘പേർഷ്യൻ ഗൾഫ് ഡാറ്റാ അതോറിറ്റി’ രൂപീകരിക്കുമെന്നും വ്യക്തമാക്കി.

അതിനിടെ ഹോർമൂസ് കടലിടുക്കിൽ കൂടുതൽ കപ്പലുകൾ തകർത്തതായി ഇറാൻ സേന അവകാശപ്പെട്ടു. മേഖലയിൽ പുതിയൊരു വൻ സംഘർഷ സാധ്യതയിലേക്ക് കാര്യങ്ങൾ വിരൽ ചൂണ്ടുന്നതാണ് ഇരു രാജ്യങ്ങളുടെയും പ്രസ്താവനകൾ. വിമാന സർവീസുകൾ മുടങ്ങാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾ അടക്കമുള്ള യാത്രക്കാർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Iran Threatens Total Devastation as Middle East Tensions Rise; US Issues High Alert For Citizens

Share Email
LATEST excelnclexrn
More Articles
Top