Caritas hospital

സഹപൈലറ്റിന്റെ കുത്തേറ്റ് മരണത്തെ മുഖാമുഖം കണ്ട ഇന്ത്യന്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനായി ഇറങ്ങിയ ഇസ്രയേലി ഡോക്ടര്‍ ഷോട്ട മുസായേവ് അനുഭവം തുറന്നു പറയുന്നു

സഹപൈലറ്റിന്റെ കുത്തേറ്റ് മരണത്തെ മുഖാമുഖം കണ്ട ഇന്ത്യന്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനായി ഇറങ്ങിയ ഇസ്രയേലി ഡോക്ടര്‍ ഷോട്ട മുസായേവ് അനുഭവം തുറന്നു പറയുന്നു

ടെല്‍ അവീവ്: വിമാനത്തില്‍ സഹ പൈലറ്റിന്റെ കുത്തേറ്റു പരിക്കേറ്റ പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ കൂടിയായ യാത്രക്കാരന്‍ അനുഭവം തുറന്നു പറയുന്നു. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനത്തില്‍ പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിനിടെയാണ് ഇസ്രയേലി ദന്തഡോക്ടര്‍ ഡോ. ഷോട്ട മുസായേവ് സമയോചിത ഇടപെടല്‍ നടത്തിയത്. വിമാനത്തിനുള്ളില്‍ കുത്തേറ്റു രക്തം വാര്‍ന്ന ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് അടിയന്തര ചികിത്സ നല്‍കാന്‍ ഇസ്രയേലി ദന്തഡോക്ടര്‍ ഡോ. ഷോട്ട മുസായേവ് മുന്നിട്ടിറങ്ങി. പൈലറ്റിനെ രക്ഷിക്കാനാകുമോ എന്ന കാര്യത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് മുസായേവ് പറഞ്ഞു.

വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റന്‍ മച്ചാറിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും വിമാനം താഴേക്ക് കുത്തനെ ഇടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഇസ്രയേല്‍ അധികൃതരുടെ വിശദീകരണം. ഇതിനിടെ യാത്രക്കാരനായ യാനിവ് ഹയൂണ്‍ കോക്പിറ്റിലെത്തി ആക്രമണകാരിയെ പുറത്തേക്ക് വലിച്ചിഴച്ചത്. തുടര്‍ന്ന് മറ്റൊരു പൈലറ്റ് നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദി അറേബ്യയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

വിമാനം നിയന്ത്രണത്തിലായതോടെ മുസായേവും മറ്റൊരു യാത്രക്കാരനും ചേര്‍ന്ന് ആക്രമണകാരിയുടെ കൈകള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് കെട്ടിയിട്ടു. പിന്നീട് അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ താന്‍ ഒമാനില്‍ നിന്നുള്ളയാളാണെന്ന് പറഞ്ഞതായും പിന്നീട് ”എന്നെ കൊല്ലൂ” എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായും മുസായേവ് പറഞ്ഞു. ആക്രമണകാരിയെ നിയന്ത്രണത്തിലാക്കിയ ശേഷം മുസായേവ് ഉടന്‍ തന്നെ പരിക്കേറ്റ ക്യാപ്റ്റന്റെ അടുത്തേക്ക് ഓടിയെത്തി.

തലയിലും കഴുത്തിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നുകൊണ്ടിരുന്ന പൈലറ്റിന്റെ മുറിവുകളില്‍ അമര്‍ത്തിപ്പിടിച്ച് മുസായേവ് സമ്മര്‍ദം ചെലുത്തി രക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നെ സഹായിക്കൂ, ഇവിടെവെച്ച് മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നു പൈലറ്റ് തന്നോട് പറഞ്ഞതായി മുസായേവ് പറഞ്ഞു. ഏകദേശം 40 മിനിറ്റ് നീണ്ട സംഭവത്തിനൊടുവില്‍ വിമാനം സൗദി അറേബ്യയില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് അവിടെ വൈദ്യസഹായം നല്‍കി. മരണത്തില്‍ നിന്ന് വെറും അഞ്ച് മുതല്‍ പത്ത് സെക്കന്‍ഡ് മാത്രം അകലെയായിരുന്നു തങ്ങളെന്നുസംഭവം ഓര്‍ത്തെടുത്ത് മുസായേവ് പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്യാപ്റ്റന്‍ മച്ചാറിനെ പിന്നീട് സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ അദ്ദേഹം സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു ആക്രമിയായ സഹപൈലറ്റ് അബുദാബിയില്‍ കസ്റ്റഡിയിലാണ്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച യാത്രക്കാരോട് നന്ദിയുണ്ടെന്നും, ക്യാപ്റ്റന്‍ മച്ചാറിനെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും മുസായേവ് പറഞ്ഞു.

Israeli doctor Shota Musaev opens up about his experience stepping in to save the life of an Indian pilot who had come face-to-face with death after being stabbed by his co-pilot.

Share Email
LATEST excelnclexrn
Top