ഷുഗര്‍ലാന്‍ഡ്, (ടെക്സസ്): ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയറും വെസ്‌റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് കമീഷണറുമായ തോമസ് കോശിയുടെ ഇളയ സഹോദരന്‍ ജേക്കബ് കോശി( 72) ടെക്‌സസിലെ ഷുഗര്‍ലാന്റില്‍ അന്തരിച്ചു. ന്യൂയോര്‍ക്കിലായിരുന്ന ജേക്ക് ബ് രണ്ടു വര്‍ഷം മുമ്പാണ് മകനോടൊപ്പം താമസിക്കാന്‍ ടെക്‌സസിലെത്തിയത്.
ന്യു യോര്‍ക്കില്‍ മിഡ് ഹഡ്സണ്‍ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്‌റും ഫോമാ എമ്പയര്‍ റീജിയന്‍ സെക്രട്ടറിയുമായിരുന്നു.
തിരുവല്ല സ്ലീബാപറമ്പില്‍ പരേതരായ പോത്തന്‍ കോശിയുടെയും സാറാമ്മയുടെയും പുത്രനാണ്.
ഭാര്യ: വത്സ ജേക്കബ്
മക്കള്‍: ഡോ. ജാക്സി ജേക്കബ് (ആല്‍ബനി, ന്യു യോര്‍ക്ക്), ഭര്‍ത്താവ് ബോബി 3 മക്കള്‍.
ജിബിന്‍ ജേക്കബ് (ടെക്സസ്) ഭാര്യ ബെറ്റ്‌സി ജേക്കബ്. 3 മക്കള്‍.
സഹോദരര്‍: പോത്തന്‍ തങ്കന്‍, വര്‍ഗീസ് കോശി, തോമസ് കോശി, മറിയാമ്മ ഡാനിയേല്‍ (എല്ലാവരും ന്യു യോര്‍ക്ക്), പരേതയായ ഏലിയാമ്മ മാത്യു, ശോശാമ്മ എബ്രഹാം (കേരളം)
സംസ്‌കാര ശുശ്രൂഷ ഒക്ടോബര്‍ 3 ശനിയാഴ്ച ഉച്ചക്ക് 12 ന് സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ചില്‍ .3135 ഫിഫ്ത് സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ്-77477
Jacob Koshy passed away in Sugar Land.
















