അറ്റ്‌ലാന്റാ: കാല്‍വറി അസംബ്ലി ചര്‍ച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേല്‍(49) അന്തരിച്ചു. വര്‍ഷങ്ങളോളം ഡാളസ്സില്‍ താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അറ്റ്‌ലാന്റയില്‍ താമസമാക്കി ട്രാവല്‍ നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു.
സഭാകുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ജെയിംസ് സാമുവലിന്റെ സാന്നിധ്യവും കൂട്ടായ്മയും സ്‌നേഹസ്മരണകളും എന്നും ഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്ന് സഭയുടെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഭാര്യ: ഷീബ സാമുവല്‍. മക്കള്‍: നാഥന്‍, ഈഥന്‍, ജോനാഥന്‍.
സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.
James Samuel (49) passed away in Atlanta.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍



















