ന്യൂഡൽഹി: പോലീസ് വിലക്ക് ലംഘിച്ച് ഡൽഹി ജന്തർ മന്തറിൽ സമരം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സി.ജെ.പി. ഭാരവാഹികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരുടെയും കസ്റ്റഡി നീട്ടി ഉത്തരവിട്ടത്.
ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഇരുവരെയും ഒക്ടോബർ 14-നാണ് അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി നടപടികൾക്കൊടുവിലാണ് കസ്റ്റഡി നീട്ടിക്കൊണ്ടുള്ള തീരുമാനമുണ്ടായത്.



















