കുര്യന്‍ ഫിലിപ്പ്
ചിക്കാഗോ: ഇന്ത്യയുടെ സാമൂഹ്യ രംഗത്തെ പുരോഗതിയില്‍ ക്രൈസ്തവ സഭയുടെ സേവനങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക മുന്‍ ചീഫ് എഡിറ്ററുമായ മാത്യു സാമുവേല്‍ പ്രസ്താവിച്ചു. ചിക്കാഗോയില്‍ സംഘടിപ്പിച്ച വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയോന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ച് നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ അലക്‌സ് ടി കോശി സ്വാഗതം പറഞ്ഞു. പാസ്റ്റര്‍ ജോസഫ് കെ ജോസഫിന്റെ ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പ് മാത്യു സാമുവലിനെ സദസ്സിന് പരിചയപ്പെടുത്തി യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. രക്ഷാധികാരി കെ എം ഈപ്പന്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. വടക്കേ ഇന്ത്യയില്‍ ക്രൈസ്തവ സഭകള്‍ ചെയ്യുന്ന സാമൂഹിക പരിവര്‍ത്തനത്തെ അദ്ദേഹം വിശദീകരിച്ചു. പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സഭ അധിവേഗം വളരുന്നതിന്റെ കണക്കുകള്‍ അദ്ദേഹം അവതരിപ്പിച്ചു

. സദസ്സില്‍ നിന്ന് ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ജോണ്‍സന്‍ ഉമ്മന്‍ നന്ദി രേഖപ്പെടുത്തി. പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ സമാപന പ്രാര്‍ത്ഥന നല്‍കി.
സിജിഎംഎയുടെ മറ്റ് ഭാരവാഹികളായ ഡോ ടൈറ്റസ് ഈപ്പന്‍, ഡോ ബിജു ചെറിയാന്‍ എന്നിവര്‍ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.പിന്നീട് ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചു.
കേരള എക്‌സ്പ്രസ് ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹത്തെ ചീഫ് എഡിറ്റര്‍ കെഎം ഈപ്പന്‍ സ്വീകരിച്ചു. ഡോ ടൈറ്റസ് ഈപ്പന്‍, ഡോ അലക്‌സ് കോശി, വിക്ടര്‍ ജോര്‍ജ് കുര്യന്‍ ഫിലിപ്പ്,സിസില്‍ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
Journalist Mathew Samuel was given a reception in Chicago.



















