സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം: 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം: 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2 ശതമാനം ക്ഷാമബത്തയും (ഡി.എ) പെൻഷൻകാർക്ക് 2 ശതമാനം ആശ്വാസബത്തയും (ഡി.ആർ) അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ആകെ ഡി.എ 37 ശതമാനമായി ഉയർന്നു. വർദ്ധിപ്പിച്ച തുക നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ലഭ്യമാകും. ഈ വർഷം ജനുവരി മുതൽ പ്രാബല്യത്തിലാവേണ്ടിയിരുന്ന വർദ്ധനവാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഈ ഉത്തരവ് പ്രകാരം കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യമുണ്ടായിരിക്കില്ലെന്ന് വ്യക്തമാകുന്നു. കുടിശ്ശിക തുകയുടെ കാര്യത്തിൽ പിന്നീട് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഡി.എ/ഡി.ആർ 2 ശതമാനം വീതം അനുവദിച്ചതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിമാസം 96 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.

Share Email
Top