വാർത്ത: പ്രസാദ് തീയാടിക്കൽ
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ. ടി. സ്കറിയ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആര്യങ്കാവ് ഇടപ്പാളയത്തുനിന്ന് 55 വർഷം മുമ്പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കർഷകനായിരുന്നു സ്കറിയ. മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്കറിയയാണ് ഭാര്യ.
മക്കൾ: സിസ്റ്റർ മെഴ്സിറ്റ (മദർ സുപ്പീരിയർ, ചമ്പക്കുളം മാർ കുര്യാളശ്ശേരി മ്യൂസിയം മഠം), ഫാ. ടോമി കരിയിലക്കുളം (ഡയറക്ടർ, റെഡ്ക്രോസ് ഹോസ്പിറ്റൽ, പാഞ്ചഗണി, മഹാരാഷ്ട്ര), അഡ്വ. ജിജി എസ്. (ഹൈക്കോടതി അഭിഭാഷകൻ), സെലിൻ റോയ് (നഴ്സിങ് പ്രാക്ടീഷണർ, ലോസ് ആഞ്ചലസ്, അമേരിക്ക), ജോജൻ (അഡ്മിനിസ്ട്രേറ്റർ, സെന്റ് സേവിയേഴ്സ് ഇന്റർനാഷണൽ സ്കൂൾ, പാഞ്ചഗണി, പുണെ), ഷാജൻ സ്കറിയ (ചീഫ് എഡിറ്റർ, മറുനാടൻ മലയാളി), സോജൻ (പ്രിൻസിപ്പൽ, ചമ്പക്കുളം പോരൂക്കര ബി.എഡ്. കോളേജ്).
മരുമക്കൾ: ബിജി (റിട്ട. അധ്യാപിക, അടിമാലി മുക്കാടം കൊച്ചുപുരയ്ക്കൽ), റോയ് (ലോസ് ആഞ്ചലസ്, പൂഞ്ഞാർ പയ്യാനിത്തോട്ടം മാടപ്പള്ളി), ബോബി അലോഷ്യസ് (അസിസ്റ്റന്റ് കമ്മീഷണർ, കസ്റ്റംസ്; കണ്ണൂർ ചെമ്പേരി മാമ്പുഴക്കൽ), സുബി (നഴ്സ്, പുണെ; മുണ്ടക്കയം ചോലത്തടം വടക്കേ പുത്തൻപുര), സ്മിത (അധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ,ആനക്കല്ല്; ഭരണങ്ങാനം ഇടയച്ചാലിൽ സ്മിത (അധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്). മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11.30ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിക്കും. തുടർന്ന് ഉമിക്കുപ്പ ലൂർദ് മാതാ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.



















