മാസപ്പടി കേസ്: പിണറായി നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല; സുപ്രീം കോടതി ഉത്തരവും നിയമസഭ സമ്മേളനവും ചൂണ്ടിക്കാട്ടി കത്ത് നൽകി

മാസപ്പടി കേസ്: പിണറായി നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല; സുപ്രീം കോടതി ഉത്തരവും നിയമസഭ സമ്മേളനവും ചൂണ്ടിക്കാട്ടി കത്ത് നൽകി
Share Email

സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് അദ്ദേഹം ഇ.ഡി.ക്ക് ഔദ്യോഗികമായി കത്ത് നൽകി. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ മറുപടി നൽകിയിരിക്കുന്നത്. കൂടാതെ, നിലവിൽ നിയമസഭാ സമ്മേളനം നടന്നു കൊണ്ടിരിക്കുന്നതും ഹാജരാകാൻ സാധിക്കാത്തതിന് കാരണമായി മറുപടിയിൽ വ്യക്തമാക്കിക്കിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ പതിച്ച നോട്ടീസിൽ, 23-ാം തീയതി രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരുന്നത്. സേവനങ്ങൾ ഒന്നും നൽകാതെ പിണറായി വിജയന്റെ മകൾ വീണ മാസപ്പടി കൈപ്പറ്റിയെന്നാരോപിക്കുന്ന കേസിലാണ് ഇ.ഡി. നോട്ടീസ് അയച്ചിരുന്നത്.

അതേസമയം, പിണറായി വിജയന് ഇന്നലെ സുപ്രീം കോടതിയിൽ നിന്ന് വലിയ ആശ്വാസമാണ് ലഭിച്ചത്. പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് എതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയാണുണ്ടായത്. കേസിൽ എഫ്.ഐ.ആർ. ഇട്ട് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ വിജിലൻസിന് മുന്നോട്ട് പോകാമെന്ന മുൻ ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കൂടി കേൾക്കാൻ പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് നിയമപരമായ കാരണങ്ങളും സുപ്രീം കോടതിയുടെ പുതിയ ഉത്തരവുകളും ചൂണ്ടിക്കാട്ടി പിണറായി വിജയൻ ഇ.ഡി.യുടെ ചോദ്യം ചെയ്യലിൽ നിന്ന് തൽക്കാലത്തേക്ക് ഒഴിവാകുന്നത്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുകളും കോടതി നടപടികളും നിലനിൽക്കുന്നതിനാൽ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സൂചന. മാസപ്പടി കേസിൽ നിയമപോരാട്ടം ശക്തമാക്കാനാണ് പിണറായി വിജയന്റെയും കുടുംബത്തിന്റെയും തീരുമാനം.

Share Email
LATEST excelnclexrn
More Articles
Top