‘ചില രാത്രികളിൽ അദ്ദേഹം ജനങ്ങൾക്കിടയിൽ ഇറങ്ങാറുണ്ട്’, മുജ്തബ ഖമനയി ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി ഇറാൻ നയതന്ത്രജ്ഞൻ

‘ചില രാത്രികളിൽ അദ്ദേഹം ജനങ്ങൾക്കിടയിൽ ഇറങ്ങാറുണ്ട്’, മുജ്തബ ഖമനയി ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി ഇറാൻ നയതന്ത്രജ്ഞൻ

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി പ്രമുഖ ഇറാൻ നയതന്ത്രജ്ഞൻ അബ്ദുൽ മജീദ് ഹക്കീം ഇലാഹി രംഗത്തെത്തി. മുജ്തബ ആരോഗ്യവാനാണെന്നും കഴിഞ്ഞ ആഴ്ച ഇറാന്റെ പ്രസിഡന്റുമായി അദ്ദേഹം ഏഴു മണിക്കൂർ നീണ്ട ചർച്ച നടത്തിയതായും ഇലാഹി എൻഡിടിവിയോട് വെളിപ്പെടുത്തി.

ആറു മാസം മുമ്പ് ആയത്തുല്ല അലി ഖമനയി വധിക്കപ്പെട്ട ശേഷം ചുമതലയേറ്റ മുജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതും പിതാവിന്റെ സംസ്‌കാര ചടങ്ങിൽ കണ്ടില്ലെന്ന വാദങ്ങളുമാണ് അഭ്യൂഹങ്ങൾക്ക് വഴിതുറന്നത്. എന്നാൽ, സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്നും സംസ്കാര ചടങ്ങിൽ പങ്കട്ടിട്ടുണ്ടെന്നും ചില രാത്രികളിൽ അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാറുണ്ടെന്നും നയതന്ത്രജ്ഞൻ വ്യക്തമാക്കി.

യുഎസ്-ഇസ്രയേൽ യുദ്ധത്തിൽ പരുക്കേറ്റതിനെ തുടർന്ന് രഹസ്യകേന്ദ്രത്തിലിരുന്നാണ് അദ്ദേഹം ഭരണം നിയന്ത്രിക്കുന്നത്. ദിനംപ്രതിയുള്ള കാര്യങ്ങൾക്ക് പ്രത്യേക സമിതിയുണ്ടെങ്കിലും പ്രധാന തീരുമാനങ്ങൾ മുജ്തബ തന്നെയാണ് എടുക്കുന്നത്. യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ പ്രധാന നേതാക്കളെല്ലാം ഇല്ലാതായെന്നും അവിടെ ആരാണ് ഭരിക്കുന്നതെന്ന് അറിയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

Share Email
LATEST excelnclexrn
Top