സെലിബ്രേഷന്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ്‍ സാബു നിയമതിനായി

സെലിബ്രേഷന്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ്‍ സാബു നിയമതിനായി

പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ ഇനി പാസ്റ്റര്‍ ഓഫ് എമിറൈറ്റ്‌സ് ആയി തുടരും

ചിക്കാഗോ: ചിക്കാഗോയിലെ ആദ്യത്തെ മലയാളി സഭകളില്‍ ഒന്നായ സെലിബ്രേഷന്‍ ചര്‍ച്ചിന്റെ (മുന്‍ ഐസിഎജി ) പുതിയ സീനിയര്‍ പാസ്റ്ററായി സാംസണ്‍ സാബു നിയമിതനായി. സഭയുടെ ലീഡ് പാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പാസ്റ്റര്‍ സാംസണ്‍ സാബു.
കഴിഞ്ഞ 49 വര്‍ഷം സഭയുടെ സീനിയര്‍ പാസ്റ്റര്‍ ആയിരുന്ന പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ പാസ്റ്റര്‍ ഓഫ് എമിറൈറ്റ്‌സ് എന്ന പദവിയിലേക്ക് മാറി. ഔദ്യോഗിക നടപടികള്‍ക്ക് സഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡും അസംബ്ലീസ് ഓഫ് ഗോഡ് ചിക്കാഗോ റീജിയന്‍ അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റര്‍ റോണ്‍ ഹെയ്റ്റ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാസ്റ്റര്‍ സാംസണ്‍ സാബുവിന്റെ പിതാവ് പാസ്റ്റര്‍ സാബു ഔസേപ്പ്, സഹോദരന്‍ പാസ്റ്റര്‍ ജസ്റ്റിന്‍ സാബു എന്നിവര്‍ വിവിധ ശുശ്രൂഷകളില്‍ സഹകരിച്ചു. അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ബിറ്റര്‍ പാസ്റ്റര്‍ ജോസ് ഫിഗോരിയ ദൈവവചനം സംസാരിച്ചു. സഭാ സെക്രട്ടറി ബെഞ്ചമിന്‍ ജോണ്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സഭയുടെ പാസ്റ്ററല്‍ ടീം അംഗങ്ങളായ ഡോ അലക്‌സ് കോശി,പാസ്റ്റര്‍ ചെറിയാന്‍ തോമസ് എന്നിവരും ഡിക്കന്മാരായ വര്‍ഗീസ് സാമുവല്‍, ജോസഫ് ഡാനിയേല്‍, ജോണ്‍ വര്‍ഗീസ്, സജി ഫിലിപ്പ്,ഡോ വര്‍ഗീസ് മത്തായി, ലീസ് കാര്യാടിയില്‍ എന്നിവരും നേതൃത്വം നല്‍കിയ വിവിധ ശുശ്രൂഷകളില്‍ നിരവധി പേര്‍ പങ്കെടുത്തു. കെവിന്‍ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.

1975ല്‍ പാസ്റ്റര്‍ കെ എ എബ്രഹാം ആരംഭിച്ച ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിസ് ഓഫ് ഗോഡ് (ഐ സി എ ജി) ഇപ്പോള്‍ സെലിബ്രേഷന്‍ ചര്‍ച്ച് എന്ന് അറിയപ്പെടുന്ന സഭയുടെ മൂന്നാമത്തെ സീനിയര്‍ പാസ്റ്റര്‍ ആയിട്ടാണ് പാസ്റ്റര്‍ സാംസണ്‍ സാബുവിന്റെ നിയമനം. അര നൂറ്റാണ്ടോളം സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സന്റെ സേവനങ്ങള്‍ വീണ്ടും സഭയ്ക്കും ചിക്കാഗോ സിറ്റിക്കും ലഭ്യമായിരിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഈ വര്‍ഷം ചിക്കാഗോയില്‍ നടന്ന നാല്പതാമത് പിസിനാക് കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനറായിരുന്നു പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍.

വാര്‍ത്ത കുര്യന്‍ ഫിലിപ്പ്

Pastor Samson Sabu to be appointed as Senior Pastor of Celebration Church

Share Email
LATEST excelnclexrn
More Articles
Top