ടിബറ്റില്‍ അതിശക്തമായ ഭൂചലനം; 16 പേര്‍ കൊല്ലപ്പെട്ടു; 300 വീടുകള്‍ തകര്‍ന്നു

ടിബറ്റില്‍ അതിശക്തമായ ഭൂചലനം; 16 പേര്‍ കൊല്ലപ്പെട്ടു; 300 വീടുകള്‍ തകര്‍ന്നു

ലാസ: ടിബറ്റില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 16 പേര്‍ മരിച്ചു. 300 വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമീകമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. . ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിനുവയാണ് വാര്‍ത്ത പുറത്തുവിട്ടത്.

വ്യാഴാഴ്ച രാത്രി 10.33നാണ് ഭൂചലനമുണ്ടായത്. നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റര്‍ കിഴക്ക്- വടക്കു കിഴക്കായും ടിബറ്റന്‍ തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റര്‍ വടക്കു കിഴക്കായും പര്‍വത മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

Powerful earthquake in Tibet; 16 people killed; 300 houses destroyed.

Share Email
LATEST excelnclexrn
More Articles
Top