സാം മാത്യു, ഡാളസ്
ഡാളസ്: ജനാധിപത്യത്തിനും മതേതരത്വത്തിനും പ്രാധാന്യം നല്കുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍, ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഡാളസില്‍ സംഘടിപ്പിച്ച സമ്മേളനം ശ്രദ്ധേയമായി. ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഫോര്‍ ഇന്ത്യ (CFI) യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25-നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്ത്തകന് മാത്യു സാമുവല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വര്‍ദ്ധിച്ച് വരുന്ന ക്രൈസ്തവ വിരുദ്ധതയും, ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതും ഒരു പതിവ് സംഭവമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ക്രിസ്തുവിനാല്‍ ആകൃഷ്ടരായി തീരുന്നതായും അദ്ദേഹം പ്രസ്താവിച്ചു. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന വചനം പോലെ, ആളുകള്‍ ക്രിസ്തീയ മാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ അസഹിഷ്ണുത പൂണ്ട ഒരു വിഭാഗമാണ് മതപരിവര്‍ത്തനം ആരോപിച്ചു അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സദസ്സില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മാത്യു സാമുവല്‍ മറുപടി നല്കി.
ചടങ്ങില്‍ CFI ഏര്‍പ്പെടുത്തിയ പ്രഥമ ‘പണ്ഡിത രാമാഭായി പുരസ്കാരം’ മാത്യു സാമുവലിന് സമ്മാനിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘ഡി-മലയാളി’ ചീഫ് എഡിറ്ററുമായ പി. പി. ചെറിയാനാണ് അവാര്‍ഡ് കൈമാറിയത്. ഇന്ത്യയിലെ പീഡിത ക്രിസ്ത്യാനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രശാന്ത് ഡേവിഡ് മംഗളപത്രം വായിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കായും ക്രൈസ്തവര്‍ക്കായും നിരന്തരം ശബ്ദമുയര്‍ത്തുകയും, മാധ്യമതലത്തില്‍ ധീരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തതിനാണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
CFI ചെയര്മാന് പാസ്റ്റര്‍ മാത്യു ശാമുവേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റര്‍ ഷാജി കാരയ്ക്കല്‍ സ്വാഗതപ്രസംഗം നടത്തുകയും മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തു കയും ചെയ്തു. ട്രഷറാര്‍ റവ. തോമസ് മുല്ലക്കല്‍ കൃതജ്ഞ പ്രകാശിപ്പിച്ചു.
ക്രൈസ്തവ സഭാനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Prominent investigative journalist Mathew Samuel was honored with the Pandita Ramabai Award at a conference organized by the Christian Fellowship for India in Dallas.



















