പ്രമുഖ പത്രപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ ഡാളസില്‍ പ്രസംഗിക്കുന്നു

പ്രമുഖ പത്രപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ ഡാളസില്‍ പ്രസംഗിക്കുന്നു

രാജൂ തരകന്‍

ഡാളസ്: ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ മാത്യു സാമുവല്‍, ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങള്‍, വിശ്വാസസമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മീയ ഉണര്‍വുകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും വിഷയത്തില്‍ അവബോധം വളര്‍ത്തുന്നതിനുമാണ് യോഗം സംഘടിപ്പിക്കുന്നത്.

ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഫോര്‍ ഇന്ത്യ (CFI, Christian Fellowship for India) യുടെ ആഭിമുഖ്യത്തില്‍ 2026 ഒക്ടോബര്‍ 25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യോഗം നടക്കും. ഗാര്‍ലന്‍ഡിലെ IPC ഹെബ്രോണ്‍, 1751 Wall St, Garland, TX 75041 ആണ് വേദി.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന സാഹചര്യങ്ങള്‍, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിശ്വാസത്തിന്റെ പേരില്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍, വിവിധ പ്രദേശങ്ങളിലെ ആത്മീയ ഉണര്‍വുകള്‍ എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ചയ്ക്ക് യോഗം വേദിയാകും.

ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പൊതുജനങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

  • മാത്യു സാമുവല്‍: (469) 258-8118
  • ഷാജി കാരയ്ക്കല്‍: (914) 433-3622
  • തോമസ് മുല്ലയ്ക്കല്‍: (214) 223-1194

വെബ്‌സൈറ്റ്: www.cfiusa.org

Prominent journalist Mathew Samuel speaks in Dallas.

Share Email
LATEST excelnclexrn
More Articles
Top