ഫ്രാന്‍സില്‍ വിലക്കയറ്റത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി; പാരിസില്‍ മാത്രം 855 പേര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വിലക്കയറ്റത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി; പാരിസില്‍ മാത്രം 855 പേര്‍ അറസ്റ്റില്‍

പാരിസ്: വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനും സ്‌കൂളുകളിലെ മോശം സാഹചര്യങ്ങള്‍ ക്കുമെതിരെ ഫ്രാന്‍സില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമവും കൊള്ളയും. സംഭവങ്ങളുമായി ബന്ധപ്പെട്ട് പാരിസ് മേഖലയില്‍മാത്രം 855 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഏകദേശം 1.10 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ പൊലീസും അക്രമാസക്തരായ പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും കടകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ തീവെയ്പും അക്രമസംഭവങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. മുഖംമൂടി ധരിച്ച സംഘങ്ങള്‍ നഗരസഭകളും പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടതായി അധികൃതര്‍ പറഞ്ഞു. രാജ്യത്തു ടനീളം ഏകദേശം 5.5 ലക്ഷം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്ക്.

സംഭവത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി പാരിസ് പൊലീസ് അറിയിച്ചു. 13 പൊലീസ്, ജെന്‍ഡര്‍മറി ഉദ്യോഗസ്ഥര്‍ക്കും രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ക്കും പരുക്കേറ്റു. വ്യക്തമാക്കുന്നതായിരുന്നു.

ശനിയാഴ്ച പാരിസിന്റെ വിവിധ ഭാഗങ്ങളില്‍അനധികൃത മാര്‍ച്ചുകള്‍ നടന്നതായി പൊലീസ് പറഞ്ഞു. ഉച്ചകഴിഞ്ഞതോടെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് കടകളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചെന്നും പൊലീസ് ആരോപിച്ചു. അക്രമങ്ങള്‍ക്ക് പിന്നില്‍ തീവ്ര ഇടതുപക്ഷ സംഘങ്ങളാ ണെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നുവും ആഭ്യന്തരമന്ത്രി ലോറന്‍ നുനെസും ആരോപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് രാജ്യത്ത് ഇടമുണ്ടെന്നും എന്നാല്‍ തീവയ്പ്പും കൊള്ളയും ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്നും ലെകോര്‍നു എക്‌സില്‍ കുറിച്ചു.

അതേസമയം, രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളായ പാരിസ്, മാര്‍സെയ്, ലിയോണിലെ മേയര്‍മാര്‍ നാശനഷ്ടങ്ങളുടെ വ്യാപ്തിയും സ്ഥിതിഗതികളുടെ ഗൗരവവും കണക്കിലെടുത്ത് പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ടു. മാര്‍സെയില്‍ പ്രതിഷേധക്കാര്‍ നഗരസഭയുടെ പ്രവേശനഭാഗത്തേക്ക് അതിക്രമിച്ചുകയറിയതായും പൊലീസ് സ്റ്റേഷന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലിയോണില്‍ വിനോദസഞ്ചാര ഓഫീസിനുള്ളില്‍ തീപിടിത്തമുണ്ടായി. ലിമോജസില്‍ നഗരസഭാ മന്ദിരത്തിന് തീയിട്ടതിനെ തുടര്‍ന്ന് 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടം കത്തിനശിക്കുകയും മേല്‍ക്കൂര തകരുകയും ചെയ്തു. തീപിടിത്തം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് ഹോട്ട്-വിയന്‍ പ്രവിശ്യാ അധികൃതനായ മോറിസ് ബരാത്തെ അറിയിച്ചു. ഞായറാഴ്ചയോടെ തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

Protests against rising prices in France turn violent; 855 people arrested in Paris alone.

Share Email
LATEST excelnclexrn
More Articles
Top