Caritas hospital

പഞ്ചാബിൽ ആം ആദ്മിക്ക് വൻ തിരിച്ചടി:  മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ്

പഞ്ചാബിൽ ആം ആദ്മിക്ക് വൻ തിരിച്ചടി:  മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ്

ലുധിയാന: പഞ്ചാബിൽ ആം ആദ്മിക്ക് വൻ തിരിച്ചടി. മുഖ്യമന്ത്ര ഭഗവന്ത് മന്നിന്റെ ഓഫീസിനെതിരെ  സിബിഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം, ടെന്‍ഡറുകള്‍, ആയുധ ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പഞ്ചാബ് ഡിജിപിക്ക് അയച്ച മൂന്ന് കത്തുകളില്‍ ഉന്നയിച്ചിരുന്നത്.

അഭിഭാഷകനായ നിഖില്‍ സറഫിന്റെ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.സിബിഐ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് രോഹിത് കപൂര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.  പഞ്ചാബ് സര്‍ക്കാരും പൊലീസും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിക്ക് പൂര്‍ണ സഹകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കി. ‘ഈ വിഷയത്തില്‍ പഞ്ചാബ് പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തരല്ല. അതിനാല്‍ നിലവിലെ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതാണ് ഉചിതം. സിബിഐ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകണമെന്നുമായിരുന്നു ഉത്തരവ്.

Punjab HC hands over ED’s ‘cash-for-transfers’ probe against CM Mann’s office to CBI

Share Email
LATEST excelnclexrn
More Articles
Top