തിരുവനന്തപുരം: ബിജെപിക്ക് വന്‍ തിരിച്ചടിയായി തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ. മേയര്‍ സ്ഥാനം നല്‍കാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ. ഇതോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം.
അതേ സമയം രാജി സംബന്ധിച്ച കാര്യങ്ങള്‍ മറ്റാരൊടും ഇവര്‍ മുമ്പ് പങ്കുവെച്ചി്‌ല്ലെന്ന സൂചനയുമുണ്ട്യ രാജി സ്വകാര്യ കാരണങ്ങള്‍ കൊണ്ടെന്നാണ് ശ്രീലേഖയുടെ വിശദീകരണം. വാര്‍ഡ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെ. ‘പ്രിയപ്പെട്ടവരെ… ഞാന്‍ 30.09.2026 ല്‍ മേയര്‍ വി വി രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നല്‍കിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടര്‍ക്ക് തിങ്കളാഴ്ച നല്‍കും. നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’.
R sreelakha resign from coperation counciler post
















