മോസ്കോ: അറസ്റ്റിലായ യുഎസ് പൗരനെനാലു വര്‍ഷത്തിനു ശേഷം റഷ്യ മോചിപ്പിച്ചു. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച 2022ല്‍ കൂലിപ്പട്ടാളക്കാരനായി പോരാടിയെന്ന ആരോപണത്തില്‍ അറസ്റ്റിലായിറഷ്യന് ജയിലില്‍ കഴിഞ്ഞിരുന്ന യുഎസ് പൗരന് സ്റ്റീഫന്‍ ഹബ്ബാര്ഡിനെയാണ് മോചിപ്പിച്ചത്. ബുധനാഴ്ചയാണ് റഷ്യ ഇയാളെ വിട്ടയച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് മോചനം സാധ്യമായത്. അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഹബ്ബാര്ഡിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കാല മോചനങ്ങളില്നിന്ന് വ്യത്യസ്തമായി, പകരമായി റഷ്യന്‍ തടവുകാരെ വിട്ടയക്കേണ്ടിവന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 74കാരനായ ഹബ്ബാര്‍ഡ് വിരമിച്ച അധ്യാപകനെ നിരപരാധിയുമെന്നാണ് ് ട്രംപ് വിശേഷിപ്പിച്ചത്.
യുക്രെയ്നില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന ഹബ്ബാര്ഡിനെ 2024ല്‍ അടച്ചിട്ട കോടതി നടപടികള്‍ക്കൊടുവില്‍ ഏഴുവര്‍ഷത്തോളം തടവുശിക്ഷ വിധിച്ചിരുന്നു. റഷ്യയുടെ അധിനിവേശത്തിനുശേഷം 2022 ല്‍ യുക്രെയ്ന് സൈന്യവുമായി കരാറില്‍ ഏര്‍പ്പെടുകയും സൈന്യത്തോടൊപ്പം പോരാടുകയും ചെയ്തുവെന്നാണ് റഷ്യന്‍ പ്രോസിക്യൂഷന്റെ ആരോപണം. രണ്ടുമാസത്തിനുശേഷം ഇയാള്‍ പിടിയിലായതായും അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഹബ്ബാര്‍ഡ് സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും കുടുംബവും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വ്യക്തമാക്കി. മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഹബ്ബാര്ഡിനെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന വ്യക്തിയായി പ്രഖ്യാപിച്ചിരുന്നു. മോചനത്തിനുശേഷം ഹബ്ബാര്‍ഡ് അമേരിക്കയിലേക്ക് മടങ്ങുമെന്നും കൊളറാഡോയില്‍ സഹോദരി പട്രീഷ്യ ഹബ്ബാര്‍ഡ് ഫോക്സിനൊപ്പം താമസിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഹബ്ബാര്‍ഡിന്റെ മോചനത്തിന് നന്ദി അറിയിച്ച വിറ്റ്കോഫ്, പുടിനെ മാനുഷിക പരിഗണനയുള്ള നേതാവെന്നും വിശേഷിപ്പിച്ചു. ഹബ്ബാര്ഡിനെ കുടുംബത്തിനരികിലേക്ക് മടക്കിയയച്ചതിന് പുടിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോചനത്തിനുശേഷം ഹബ്ബാര്ഡിനെ പുല്‍കോവോ വിമാനത്താവളത്തിലെത്തിച്ചു. അവിടെവെച്ച് വിറ്റ്കോഫിനെ കണ്ട ഹബ്ബാര്‍ഡ് നന്ദി അറിയിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഹബ്ബാര്‍ഡിന്റെ കുടുംബം ഏറെ സന്തോഷത്തിലാണെന്നും അദ്ദേഹത്തെ ജീവനോടെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അഭിഭാഷകന് മാര്ട്ടിന് ഡി ലൂക്ക പറഞ്ഞു.
ഹബ്ബാര്‍ഡിന്റെ മോചനം യുഎസ്, റഷ്യ, യുക്രെയ്ന് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമായ സമയത്താണ് സംഭവിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്നുമായി കരാറിലെത്താന്‍ ട്രംപ് ഭരണകൂടം സമ്മര്‍ദം ചെലുത്തുന്നതിനിടെ, റഷ്യയ്ക്ക് അനുകൂലമായ നടപടികളും അമേരിക്ക സ്വീകരിക്കുന്നതായി വിമര്‍ശനമുണ്ട്. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിലൂടെ റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളില്‍ ഇളവ് നല്‍കാനുള്ള ട്രംപിന്റെ തീരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടുമാസത്തിനിടെ റഷ്യ മോചിപ്പിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് ഹബ്ബാര്‍ഡ്. ഗുരുതരമായി രോഗബാധിതനായിരുന്ന മുന്‍ മറീന്‍ സൈനികന് റോബര്‍ട്ട് ഗില്മാനെ ഓഗസ്റ്റില്‍ മോചിപ്പിച്ചിരുന്നു. അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരടക്കം നിരവധി അമേരിക്കക്കാര്‍ ഇപ്പോഴും റഷ്യന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.
Russia releases American citizen imprisoned for four years; release occurs during Steve Witkoff’s visit to Russia.



















