Caritas hospital

സാറാമ്മ മാത്യു ടാമ്പയില്‍ അന്തരിച്ചു

സാറാമ്മ മാത്യു ടാമ്പയില്‍ അന്തരിച്ചു

ടാമ്പ, ഫ്‌ലോറിഡ: കൊല്ലം ജില്ലയില്‍ കുന്നിക്കോട് കുട്ടിക്കോണം തുരുത്തിയില്‍ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (86) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 2026 ഒക്ടോബര്‍ 5-ന് മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തില്‍ സ്വവസതിയിലായിരുന്നു അന്ത്യം.

പത്തനംതിട്ട വടശ്ശേരിക്കര തയ്യില്‍മേപ്പുറത്ത് കുടുംബാംഗമാണ്. പരേതരായ ടി. ടി. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകളാണ്.

മക്കള്‍: ജയ്-ജയ്മോള്‍, ജോ-ബീന.

കൊച്ചുമക്കള്‍: ഡെന്നി-ഏമി, ആഷ്ലി-നിഷ, സാറ, രമ്യ.

കൊച്ചുമക്കളുടെ മക്കള്‍: സോഫിയ, എലൈജ, ഐസയ്യ.

സഹോദരങ്ങള്‍: പരേതരായ ടി. സി. തോമസ്-എല്‍സി തോമസ് (കുമ്പളാംപൊയ്ക), അന്നമ്മ ജോര്‍ജ്-പരേതനായ സി. എസ്. ജോര്‍ജ് (ഫ്‌ലോറിഡ), മേരി ഫിലിപ്പ്-ഫിലിപ്പ് മത്തായി (ഫ്‌ലോറിഡ), കുഞ്ഞമ്മ കോശി-കോശി ഏബ്രഹാം (പറുത്തപ്പാറ, അടൂര്‍), സാം ജേക്കബ്‌സൂസി ജേക്കബ് (ഫ്‌ലോറിഡ), ലിസി കോര-പരേതനായ മാമ്മന്‍ കോര (ഗെയ്ന്‍സ്വില്‍, ഫ്‌ലോറിഡ), സൂസി തോമസ്‌വി. ടി. തോമസ് (ഡാളസ്), സിസി ജോര്‍ജ്‌കെ. പി. ജോര്‍ജ് (ഫ്‌ലോറിഡ), സാലി സണ്ണി-എ. കെ. സണ്ണി (ഡാളസ്), ജെയ്സി ജെയിംസ്‌ജെയിംസ് ജോണ്‍ (ഡിട്രോയിറ്റ്).

സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങള്‍ പിന്നീട്.

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Saramma Mathew passed away in Tampa.

Share Email
Top