ഒറിഗണിലെ സ്കൂൾ വെടിവയ്പ്: അക്രമിയുടെ തോക്ക് അമ്മയുടെ പിറന്നാൾ സമ്മാനം, തോക്കെടുത്തവൻ തോക്കാലെ തീർന്നു

ഒറിഗണിലെ സ്കൂൾ വെടിവയ്പ്: അക്രമിയുടെ തോക്ക് അമ്മയുടെ പിറന്നാൾ സമ്മാനം, തോക്കെടുത്തവൻ തോക്കാലെ തീർന്നു

വാഷിങ്ടൻ: യുഎസിലെ ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിലെ പ്രതിയായ പതിനാറുകാരനു തോക്ക് നൽകിയത് അമ്മയാണെന്ന് റിപ്പോർട്ട്. ജന്മദിന സമ്മാനമായി അമ്മ നൽകിയ തോക്ക് ഉപയോഗിച്ചാണ് ഗ്രിഫിൻ ജെ. ജോൺ അതിക്രമം നടത്തിയതെന്നാണു വിവരം. 2026 ഓഗസ്റ്റിലാണ് ഈ തോക്ക് വാങ്ങിയതെന്നു വിവിധ വ‍ൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒറിഗണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ വെടിവയ്പ് നടന്നത്. സംഭവത്തിൽ 3 വിദ്യാർഥികളും അധ്യാപികയും അക്രമിയായ പതിനാറുകാരനും കൊല്ലപ്പെട്ടിരുന്നു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. മേഗൻ ലാംബർട്ട് (25) എന്ന അധ്യാപികയും വെടിയേറ്റു മരിച്ചു. വെടിവയ്പ് നടക്കുമ്പോൾ 9 പേരാണ് ക്ലാസ്മുറിയിൽ ഉണ്ടായിരുന്നത്.

വഴിയാത്രക്കാരനായ കേലബ് ഗിയാമാങ്കോ (36) ആണ് അക്രമിയെ വെടിവച്ചു വീഴ്ത്തിയത്. അക്രമിയുടെ കയ്യിൽനിന്നു തോക്ക് പിടിച്ചുവാങ്ങാൻ അധ്യാപിക ശ്രമിക്കുന്നതിനിടെയാണ് ഗിയാമാങ്കോ ഓടിവന്ന് ജോണിനെ വെടിവച്ച് കൊന്നത്.

Share Email
LATEST excelnclexrn
Top