ജോസഫ് ജോണ്‍ കാല്‍ഗറി
എഡ്മണ്ടന്‍: കനേഡിയന്‍ മിറര്‍ റിഫ്‌ലക്ഷന്‍ 2026-ന്റെ ഭാഗമായി എഡ്മണ്ടണ്‍ ബോണിഡൂണ്‍ കമ്മ്യൂണിറ്റി ഹാളില്‍ കുട്ടികള്‍ക്കായി ”ഭയമില്ലാതെ എങ്ങനെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാം” എന്ന വിഷയത്തില്‍ സിംപോസിയം സംഘടിപ്പിച്ചു.

നിരവധി വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു. ഗവണ്‍മെന്റ് ഓഫ് ആല്‍ബര്‍ട്ടയുടെ സീനിയര്‍ പ്രോഗ്രാം ആന്‍ഡ് പോളിസി അഡൈ്വസര്‍ ഡോ. ടിബു തോമസ് ക്ലാസുകള്‍ നയിച്ചു.
കനേഡിയന്‍ മിറര്‍ കോര്‍ഡിനേറ്റര്‍ ശ്രീ. രാജീവ് നായര്‍ സ്വാഗതപ്രഭാഷണം നടത്തി. ശ്രീ. കൃഷ്ണ കൈപ്പഞ്ചേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കനേഡിയന്‍ മിറര്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോണ്‍സണ്‍ കുരുവിള നന്ദിപ്രകാശനം നടത്തി.
തുടര്‍ന്ന് ”അഗ്‌നി ദ മാജിക്കല്‍ ഓര്‍ക്കസ്ട്ര” അവതരിപ്പിച്ച സംഗീതവിരുന്നും ടി-സ്റ്റുഡിയോ, നടന ഡാന്‍സ് അക്കാദമി എന്നിവ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
Seventh Anniversary of ‘Canadian Mirror Reflection’ Celebrated in Grand Style



















