ലൈംഗികാതിക്രമ ആരോപണം: അരിസോണ സര്‍വകലാശാലയിലെ ഫ്രറ്റേണറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

ലൈംഗികാതിക്രമ ആരോപണം: അരിസോണ സര്‍വകലാശാലയിലെ ഫ്രറ്റേണറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

വാഷിംഗ്ടണ്‍:യുഎസിലെ  അരിസോണ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയെ ലൈംഗിക മായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഫറ്റേണറിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാല താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റില്‍ ഫ്രറ്റേണറിയുടെ താമസസ്ഥലത്ത് വെച്ച് രണ്ട് പുരുഷന്മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണത്തെ  തുടര്‍ന്നാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്‍പതിന് തയ്യാറാക്കിയ തിരച്ചില്‍ വാറണ്ട് രേഖകള്‍ പ്രകാരം ഓഗസ്റ്റ് 26-ന് ഫ്രറ്റേണറി താമസസ്ഥലത്ത് വെച്ച് രണ്ട് പുരുഷന്മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി പരാതിപ്പെട്ടിരുന്നു.ഫ്രറ്റേനിക്കെ തിരേ മുമ്പും ആരോപണം ഉയര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സര്‍വകലാശാല കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍ സംഘടിപ്പിക്കല്‍, പങ്കെടുക്കല്‍, സ്‌പോണ്‍സര്‍ ചെയ്യല്‍ എന്നിവ കേസ് തീര്‍പ്പാകുന്നതുവരെ നിരോധിച്ചതായി വിദ്യാര്‍ഥികളുടെ കാര്യങ്ങള്‍ക്കായുള്ള അസോസിയേറ്റ് ഡീന്‍ വിറ്റ്‌നി മോര്‍ അയച്ച കത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയെന്ന ആരോപണവും സംഘടനയ്‌ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ജൂലൈയില്‍ റാഗിംഗുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ഫ്രറ്റേണറിക്ക് നേരത്തേ പിഴ ഉള്‍പ്പെടെയുള്ള നിബന്ധനകളോടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, ലൈംഗികാതിക്രമമോ അനുചിതമായ ലൈംഗിക പെരുമാറ്റമോ സംഘടന അംഗീകരിക്കുന്നില്ലെന്ന് സിഗ്മ ഫൈ എപ്‌സിലോണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ വാറന്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണവുമായി ബന്ധപ്പെട്ടവരെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയതായും അദ്ദേഹം അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ അരിസോണയിലെ പ്രാദേശിക ഘടകത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ദേശീയ സംഘടന വ്യക്തമാക്കി. ആരോപണവിധേയരായവര്‍ വിദ്യാര്‍ഥിനിയെയോ അവരുടെ കുടുംബാംഗങ്ങളെയോ ബന്ധപ്പെടരുതെന്നും ഭീഷണിപ്പെടുത്തലോ പ്രതികാര നടപടികളോ ഉണ്ടായാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Sexual assault allegation: University of Arizona suspends fraternity activities

Share Email
LATEST excelnclexrn
More Articles
Top