ടൈഗര്‍ ഷ്‌റോഫിന്റെ നേരെ വെടിവെയ്പ്: ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാത്തലവന്‍ അനില്‍ പണ്ഡിറ്റ്

ടൈഗര്‍ ഷ്‌റോഫിന്റെ നേരെ വെടിവെയ്പ്: ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാത്തലവന്‍ അനില്‍ പണ്ഡിറ്റ്

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിനു നേരെ വെടിവെയ്പ്പ് ഉണ്ടായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യാന്തര ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ അനില്‍ പണ്ഡിറ്റ്. മുംബൈയിലെ ജൂഹുവില്‍ വച്ചാണ് ടൈഗര്‍ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ, സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച ശബ്ദസന്ദേശത്തിലൂടെയാണ് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനില്‍ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

താനും കൂട്ടാളി ഹര്‍മാന്‍ സന്ധുവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദേശത്തില്‍ വ്യക്തമാക്കിയ അനില്‍ പണ്ഡിറ്റ്, ബോളിവുഡ് സിനിമാ ലോകത്തിനും നടന്‍ സല്‍മാന്‍ ഖാനും കടുത്ത മുന്നറിയിപ്പും നല്‍കി. ലോറന്‍സ് ബിഷ്‌ണോയിയോടും ബിഷ്‌ണോയ് സമുദായത്തോടും സല്‍മാന്‍ ഖാന്‍ നിരുപാധികം മാപ്പ് പറയണമെന്ന് സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി സല്‍മാന്‍ ഖാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സിനിമാമേഖലയിലുള്ള ആരെയും വധിക്കുമെന്നും ഇതാണ് തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും അനില്‍ പണ്ഡിറ്റ് ഭീഷണിപ്പെടുത്തി.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനില്‍ പണ്ഡിറ്റ് 2024-ലാണ് ‘ഡങ്കി’ വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നതെന്നും തുടര്‍ന്ന് ബിഷ്‌ണോയ് ഗാംഗില്‍ ചേരുക യായിരുന്നു എന്നുമാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. നിലവില്‍ അമേരിക്കയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഹരി ചന്ദ് ജാട്ട് എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തി ക്കുന്നത്. ഇതിനുമുമ്പും ബോളിവുഡ് ലോകത്തെ പ്രമുഖര്‍ക്കും സംഗീതജ്ഞര്‍ക്കും നേരെ ബിഷ്‌ണോ യ് സംഘത്തില്‍ നിന്ന് സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ടൈഗര്‍ ഷ്‌റോഫിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.

Shooting at Tiger Shroff: Gangster Anil Pandit claims responsibility

Share Email
Top