പി പി ചെറിയാന്‍
ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികള്‍ക്കായി ‘സ്വര്‍ഗ്ഗീയ നാദം’ സംഗീത പരിപാടിയുടെ 50-ാം വാര്‍ഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു. ‘തിരുനാമ കീര്‍ത്തനം – ഫേസ് ടു ഫേസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടിയില്‍ പ്രശസ്ത സംഗീത സംവിധായകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ഒക്ടോബര്‍ 21 ബുധനാഴ്ച (ഡാളസ് സമയം വൈകുന്നേരം 7:00 / ഈസ്റ്റേണ്‍ സമയം രാത്രി 8:00 / ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 5:30) ആണ് ഈ ഓണ്‍ലൈന്‍ സംഗീത വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിലൂടെ തത്സമയമായി പരിപാടിയില്‍ പങ്കുചേരാവുന്നതാണ്.
4,850-ഓളം ഗാനങ്ങള്‍ക്ക് ഈണം പകരുകയും 2,900-ഓളം ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. സണ്ണി സ്റ്റീഫന്‍. 2000-ല്‍ ‘കരുണം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര, എസ്. ജാനകി തുടങ്ങിയ പ്രമുഖ ഗായകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ‘വേള്‍ഡ് പീസ് മിഷന്റെ’ സ്ഥാപകന്‍ കൂടിയാണ്.
പരിപാടിയുടെ വിവരങ്ങള്‍ ഒക്ടോബര്‍ 21, ബുധനാഴ്ച,സമയം: 08:00 PM EST / 07:00 PM (Dallas) / 05:30 AM (IST – Thursday)
Zoom ID: 769 374 4841,
Passcode: music
റവ. കോശി കുര്യന്‍ ആരംഭ പ്രാര്‍ത്ഥനയും റവ. ജോര്‍ജ്ജ്കുട്ടി കൊച്ചമ്മന്‍ സമാപന പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും. കൂടാതെ സണ്ണി, ജോജു, അജി, സിജി, സാബു, ബീന, ഇഷാ വിനീഷ്, ക്രിസ്റ്റ, ജനിയ തുടങ്ങിയ മികച്ച കലാകാരന്മാരും പരിപാടിയില്‍ അണിനിരക്കുന്നു.
സംഗീത പ്രേമികള്‍ ഏവരും ഈ ആത്മീയ-സംഗീത വിരുന്നില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
‘Swargiya Nadam’ 50th Edition: ‘Thirunama Keerthanam’ Face-to-Face Live Streaming with Dr. Sunny Stephen on October 21



















