സ്വര്‍ഗ്ഗീയ നാദം 50-ാം പതിപ്പ് ഭക്തിനിര്‍ഭരമായി; ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള ‘തിരുനാമ കീര്‍ത്തനം’ ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് നടന്നു

സ്വര്‍ഗ്ഗീയ നാദം 50-ാം പതിപ്പ് ഭക്തിനിര്‍ഭരമായി; ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള ‘തിരുനാമ കീര്‍ത്തനം’ ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് നടന്നു

പി പി ചെറിയാന്‍

ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികള്‍ക്കായി ഒരുക്കിയ ‘സ്വര്‍ഗ്ഗീയ നാദം’ സംഗീത പരിപാടിയുടെ 50-ാം വാര്‍ഷിക പതിപ്പ് ശ്രദ്ധേയമായി. ‘തിരുനാമ കീര്‍ത്തനം – ഫേസ് ടു ഫേസ്’ എന്ന് പേരിട്ടിരുന്ന ഈ പ്രത്യേക ലൈവ് സ്ട്രീമിംഗ് പരിപാടിയില്‍ പ്രശസ്ത സംഗീത സംവിധായകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ഒക്ടോബര്‍ 21 ബുധനാഴ്ച (ഡാളസ് സമയം വൈകുന്നേരം 7:00 / ഈസ്റ്റേണ്‍ സമയം രാത്രി 8:00) സൂം പ്ലാറ്റ്ഫോമിലൂടെ തത്സമയമായി ക്രമീകരിച്ച ഈ ഓണ്‍ലൈന്‍ സംഗീത വിരുന്നില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ പങ്കുചേര്‍ന്നു.

4,850-ഓളം ഗാനങ്ങള്‍ക്ക് ഈണം പകരുകയും 2,900-ഓളം ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിക്കുകയും ചെയ്ത തന്റെ ദീര്‍ഘകാല സംഗീത സപര്യയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഡോ. സണ്ണി സ്റ്റീഫന്‍ പരിപാടിയില്‍ സംസാരിച്ചു. 2000-ല്‍ ‘കരുണം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അദ്ദേഹം, യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര, എസ്. ജാനകി തുടങ്ങിയ പ്രമുഖ ഗായകരുമൊത്തുള്ള ഓര്‍മ്മകളും പങ്കുവെച്ചു. തന്റെ സാമൂഹിക അധിഷ്ഠിത പ്രവര്‍ത്തനങ്ങളായ ‘വേള്‍ഡ് പീസ് മിഷന്റെ’ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന പരിപാടിയില്‍ ശ്രോതാക്കളുമായി സംവദിക്കാനും അദ്ദേഹത്തിന് സാധിച്ചു. 50-ാം പതിപ്പിലേക്ക് കടന്ന സ്വര്‍ഗ്ഗീയ നാദം സംഗീത പരിപാടിയുടെ ഈ പ്രത്യേക കൂട്ടായ്മ സംഗീതസ്‌നേഹികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി.

The 50th edition of ‘Swargiya Nadham’ (Heavenly Sound) was held in a spirit of deep devotion; a ‘Thirunama Keerthanam’ (hymn of the Divine Name) session with Dr. Sunny Stephen was broadcast via a live ‘Face-to-Face’ stream.

Share Email
LATEST excelnclexrn
More Articles
Top