ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍
മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കയറിയ സര്‍ക്കാരാണ്‌കേരളത്തിലെ യൂ ഡി എഫ് സര്‍ക്കാര്‍. വി ഡി സതീശന്റെ നേതൃത്വത്തില്‍മന്ത്രിസഭ അധികാരത്തില്‍ കയറിയിട്ട് നാല് മാസത്തോളം കഴിയുന്നു.കഴിഞ്ഞ പത്ത് വര്‍ഷം അധികാരത്തിന് പുറത്ത് നിന്ന ശേഷമാണ് യൂ ഡിഎഫിന് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ കയറിയത്. അത്മുന്നണിക്ക് ആവേശവും ഉണര്‍വുംഉണ്ടാകാന്‍ കാരണമായി. പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശന്‍ വളരെ ചിട്ടയോടും കര്‍ശനനിര്‍ദ്ദേശത്തോടും നയിച്ച തിരഞ്ഞെടുപ്പില്‍ അവരുടെ പ്രതീക്ഷക്ക് ഒത്ത്‌വിജയം നേടാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വ പാടവംതെളിയിക്കുന്നതാണ്. ഒപ്പം തിരഞ്ഞെടുപ്പ് എന്‍ജിനീയറിങ്ങിലെ മികവുംവ്യക്തമാക്കുന്നതുമാണ്.അങ്ങനെ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂ ഡി എഫ് സര്‍ക്കാര്‍അധികാരത്തില്‍ കയറിയിട്ട് ഏകദേശം നാല് മാസത്തോളമായി.
നൂറുദിവസത്തെ വി ഡി സതീശന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനംവിലയിരുത്തിയാല്‍ നൂറില്‍ എണ്‍പതിനും തൊണ്ണൂറിനുമിടയില്‍ മാര്‍ക്ക്‌നല്‍കാം. അഴിമതിയും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും നിത്യചെലവിനായി കടമെടുക്കുന്ന ശബരിമലപോലും കൊള്ളയടിച്ച ഒരസര്‍ക്കാരായിരുന്നു ഇടതുപക്ഷമെന്ന ആരോപണം. ജനദ്രോഹ സര്‍ക്കാര്‍എന്ന് വിളിപ്പേര് പോലും സമ്പാദിച്ച ഒരു സര്‍ക്കാരായിരുന്നു കഴിഞ്ഞഇടതുപക്ഷ സര്‍ക്കാര്‍. എന്നാല്‍ യൂ ഡി എഫ് സര്‍ക്കാരിന് തുടക്കത്തില്‍തന്നെ ഒരു മുഖച്ഛായ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചുയെന്ന് തന്നെ പറയാം.അതില്‍ ഒന്നാമതായി പറയാന്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെ ജനങ്ങളെചേര്‍ത്ത് നിര്‍ത്തുന്ന സമീപനമാണ്. ഇരുപതോളം വണ്ടികളുടെഅകമ്പടിയോടെ യാത്ര ചെയ്തിരുന്ന പിണറായി വിജയന്റെ സ്ഥാനത്ത് വിഡി സതീശന്‍ രണ്ടോ മൂന്നോ കാറുകളുടെ അകമ്പടിയുമായി മാത്രമാണ്‌പോകുന്നത്. മുഖ്യമന്ത്രിക്ക് പോകാന്‍ വേണ്ടി മണിക്കൂറുകളോളം മറ്റ്
വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാറില്ല. മുഖ്യമന്ത്രിരാജാവല്ല സാധാരണക്കാരനാണെന്ന് തോന്നല്‍ ജനത്തിനുണ്ടായി.മുഖ്യമന്ത്രിയുടെ ആര്‍ക്കും പരാതി പറയാനോ സമര്‍പ്പിക്കാനോകഴുയുന്നുണ്ട് ഇപ്പോള്‍. ഉമ്മന്‍ ചാണ്ടിയെപോലെ.വി ഡി സതീശന്‍ സര്‍ക്കാരിന്റെ മറ്റൊരു നേട്ടംമയക്കുമരുന്നിനെതിരെയുള്ള ശക്തമായ നടപടിയാണ്. തൂഫാന്‍ എന്നപേരില്‍ ആഭ്യന്തരവകുപ്പ് നടപ്പാക്കിയ മയക്കുമരുന്ന് റെയ്ഡ്‌കേരളത്തിലെ മയക്കുമരുന്ന് വ്യാപനെഇല്ലാതാക്കികൊണ്ടിരിക്കുന്നുയെന്ന് വേണം പറയാന്‍. മിഡ്ഡില്‍ സ്‌കൂള്‍മുതല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയും പത്ത് വയസുമുതല്‍പടുവൃദ്ധര്‍ വരെ ഇന്ന് കേരളത്തില്‍ മയക്കുമരുന്നിന് അടിമകളാണ്.കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ ആണും പെണ്ണും കുട്ടികളുംമുതിര്‍ന്നവരും വിദ്യാഭ്യാസമുള്ളവരും വിവര ദോഷികളും അങ്ങനെഎല്ലാ മേഖലയില്‍ ഉള്ളവരും വാങ്ങുകയും വില്‍ക്കുകയുംഉപയോഗിക്കുകയും ഇടനിലക്കാരാകുകയും ചെയ്തിരുന്നു
കേരളത്തില്‍.അല്പം മുതല്‍ മുടക്കില്‍ ലക്ഷങ്ങള്‍ നേടുന്ന കേരളത്തിലെ ഏകവ്യവ സായമായിരുന്നു മയക്കുമരുന്ന്. പോലീസിനെ നിര്‍വീര്യമാക്കിപാര്‍ട്ടി മൗനാനുവാദം കൊടുത്ത മയക്കുമരുന്ന് വ്യാപനം കേരളത്തെമയക്കുമരുന്നാലയമാക്കികൊണ്ടിരിക്കുമ്പോഴാണ് ഈ സര്‍ക്കാര്‍തൂഫാനുമായി രംഗത്ത് വരുന്നത്. അത് മയക്കുമരുന്ന്വ്യാപനത്തെനിയന്ത്രിക്കുന്നതില്‍ ഏറെ വിജയിച്ചു എന്ന് തന്നെ പറയാം. അതിമുഖ്യമന്ത്രിയെക്കാള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് ആഭ്യന്തര മന്ത്രി രമേശ്‌ചെന്നിത്തലയാണ്.എടുത്ത് പറയാവുന്ന മറ്റൊരു കാര്യം സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടിസിഓര്‍ഡിനറി ബസ്സില്‍ നല്‍കിയ സൗജന്യ യാത്രയാണ്. ഇതിന്‌വിമര്ശി ക്കുന്നവരുണ്ടെങ്കിലും സാധാരണക്കാരായ പാവപ്പെട്ടവരായകേരളത്തിലെ സ്ത്രീകള്‍ക്ക് അതൊരാശ്വാസം തന്നെയാണ്. എന്നാല്‍അതില്‍ ചില വിമര്‍ശങ്ങള്‍ ഉയരുന്നത് തള്ളിക്കളയാന്‍ കഴിയില്ല.ഒന്നാമതായി ഇതുമൂലം സ്വകാര്യ ബസ്സുകള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തീകബുദ്ധിമുട്ട്. പല പ്രദേശത്തെയും ബസ്സുകളില്‍ വേണ്ടത്ര യാത്രക്കാരെഇപ്പോഴും കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായി. ഇത് അവര്‍ക്ക് സാമ്പത്തീകനഷ്ടം ഉണ്ടാക്കുന്നുണ്ട്. അതിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ട
ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. ബസ്സുടമകളുമായിസംസാരിച്ച് ഒരു പരിഹാരം ഉണ്ടാകണം. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് തഴയപ്പെട്ട ആശാ വര്‍ക്കരന്മ്മാരുടെ ശമ്പള വര്‍ധന വി ഡിസതീശന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് എടുത്തുപറയേണ്ട ഒന്നാണ്. കേരള ജനതഒന്നടങ്കം പിന്തുണ നല്കിയതായിരുന്നു അവരുടെ കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തെ സമരം. അതിന് പരിഹാം കാണാന്‍ വി ഡി സതീശന്‍സര്‍ക്കാരിന് കഴിഞ്ഞു. അതോടൊപ്പം പാലക്കാട്ടെ നെല്‍കര്‍ഷകരുടെകുടിശിക നല്‍കിയതാണ്. പിണറായി സര്‍ക്കാര്‍ വര്ഷങ്ങളായിനല്‍കാമെന്ന് പറഞ്ഞ് കൊടുക്കാതിരുന്ന കുടിശിക ഈ സര്‍ക്കാര്‍അധികാരത്തില്‍ കയറി ഒരു മാസത്തിനുള്ളില്‍ കൊടുത്തുയെന്നത് ഒരുചെറിയ കാര്യമല്ല. അത് മാത്രമല്ല ക്ഷേമ പെന്‍ഷനുകള്‍ എല്ലാംഎല്ലാമാസവും നല്‍കാനും തുടങ്ങി. അതും ഇടനിലക്കാരില്ലാതെ അവരുടെഅക്കൗണ്ടില്‍ അത് എത്തിക്കാനുള്ള നടപടി യുണ്ടായി.ഓണത്തിന് ഇക്കുറി സാധന ലഭ്യതയുണ്ടതും എടുത്തുപറയാവുന്നനേട്ടമാണ്.
കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ ഈ സര്‍ക്കാര്‍ അതില്‍വിജയിച്ചുയെന്നുതന്നെ പറയാം. പോലീസുകാര്‍ക്ക് നിര്‍ബന്ധ അവധിആഴ്ചയില്‍ ഒരു ദിവസം എടുക്കാനും അവരുടെ ജോലി ഭാരംകുറയ്ക്കാന്‍ കൂടുതല്‍ ആളുകളെ സേനയില്‍ എടുക്കാനും ഉത്തരവിട്ടത് വര്‍ഷങ്ങളായി അവരുടെ ആവശ്യവും ആഗ്രഹവുമായിരുന്നു.തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ സാമ്പത്തീക നില മെച്ചപ്പെടുത്തനുള്ളനടപടികള്‍ അടുത്ത ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.ചുരുക്കത്തില്‍ നാല് മാസ്സം കൊണ്ട് ജാനകിയ വിഷയങ്ങളില്‍നടപടിയെടുക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതും മൂന്നാല്മാസങ്ങള്‍ക്കുള്ളില്‍ തന്നെ. എന്നാല്‍ ചില പ്രവര്‍ത്തങ്ങള്‍ കൂടുതല്‍കാര്യക്ഷമമാക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വൈദ്യുതിമേഖലയിലെ വൈദ്യുതി പ്രതിസന്ധിയാണ്. പവര്‍ കട്ട് എന്നമലയാളികളുടെ ദേശീയ വാക്യം ഈ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക്മങ്ങലേല്‍പ്പിക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കൂടിയ വിലക്ക് കറന്റ്‌വാങ്ങിയത് ഈ സര്‍ക്കാര്‍ അത് നിര്‍ത്തലാക്കി പകരം വില കുറഞ്ഞരീതിയില്‍ വൈദ്യുതി വാങ്ങുമെന്നാണ് പറയുന്നതെങ്കിലും അതിന്കാലതാമസം എടുക്കുന്നു. അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുയെന്ന് മാത്രമല്ലഅവരുടെ എതിര്‍പ്പും ഉണ്ടാകുന്നു.
മന്ത്രിമാരുടെ വിദേശ യാത്രയില്‍ സുതാര്യത വരുത്താത്തത് ഒരുപോരായ്മ തന്നെയാണ്. സര്‍ക്കാര്‍ ചിലവിലല്ലെങ്കിലും അവരുടെ വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയഏറ്റവും വലിയ ധുര്‍ത്ത് വിദേശ യാത്രയായിരുന്നു. അതില്‍ ജനത്തിന് വന്‍ എതിര്‍പ്പുമുണ്ടായിരുന്നു. ആ നിലയിലേക്ക് ഈ സര്‍ക്കാര്‍ പോകുന്നത്അവരുടെ പ്രതി ച്ഛായക്ക് കോട്ടം തട്ടും. ചുരുക്കത്തില്‍ നാല് മാസംകൊണ്ട്മികച്ച നേട്ടം വി ഡി സതീശന്‍ സര്‍ക്കാര്‍ നടത്തിയെന്നുതന്നെ പറയാം. ഒപ്പംചെറിയ കോട്ടങ്ങളുമുണ്ടായി.
The achievements and shortcomings of the V.D. Satheesan government as it completes 100 days.















