സജി പുല്ലാട്
ഹൂസ്റ്റണ്‍ : ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവക ദിനാഘോഷവും 27 കുട്ടികളുടെ ആദ്യകുര്‍ബാന ശുശ്രൂഷയും ഒക്ടോബര്‍ 18 ഞായറാഴ്ച ഹൂസ്റ്റണില്‍ ഭക്തിനിര്‍ഭരമായി നടന്നു.
മാര്‍ത്തോമ്മാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.

ഇടവക വികാരി റവ. ഡോ. ജോസഫ് ജോണ്‍, അസിസ്റ്റന്റ് വികാരി ജോണ്‍ വില്‍സണ്‍ എന്നിവര്‍ സഹ ശുശ്രൂഷകരായിരുന്നു.ആദ്യകുര്‍ബാന സ്വീകരിച്ച ഇടവകയിലെ 27 കുട്ടികള്‍ക്ക് വിശ്വാസ ജീവിതത്തിലെ സുപ്രധാന നിമിഷം ആയിരുന്നു ചടങ്ങ്. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കും സഭാ ജീവിതത്തിലെ സജീവ പങ്കാളിത്തത്തിനും പ്രാധാന്യം നല്കുന്ന ഈ ശുശ്രൂഷയില്‍ കുടുംബാംഗങ്ങളും അനേകം ഇടവകാംഗങ്ങളും പങ്ക് ചേര്‍ന്നു.
മാതാപിതാക്കളോടൊപ്പം കുടുംബ പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും ഞായറാഴ്ച ദിവസങ്ങളില്‍ ആരാധനയില്‍ വന്ന് സംബന്ധിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്നും ഓരോ കുട്ടിക്കും സത്യവേദപുസ്തകം നല്കി ബിഷപ്പ് ഡോ.പൗലോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു.
ഇടവകയുടെ ആത്മീയ ഐക്യവും കൂട്ടായ്മയും വിളിച്ചോതിയ ഇടവക ദിനാഘോഷത്തില്‍ ഇടവക സെക്രട്ടറി ജോജി ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോണ്‍ ഫിലിപ്പ് സ്വാഗതവും ട്രഷറര്‍ രാജേഷ് മാത്യു നന്ദിയും അര്‍പ്പിച്ചു.
The Emmanuel Mar Thoma parish day celebrations and the First Holy Communion service for 27 children took place. Bishop Dr. Abraham Mar Paulos served as the chief celebrant.



















