അനില്‍ ആറന്മുള
മിസൗറി സിറ്റി: കഴിഞ്ഞ ഇരുപത്തിയാറു വര്ഷങ്ങളായി ഹൂസ്റ്റണിലെ സാമൂഹ്യ പ്രവര്‍ത്തകയായ പൊന്നു പിള്ളയുടെ നേതൃത്വത്തില്‍ നടന്നു വരാറുള്ള ഹ്യൂസ്റ്റണ്‍ സീനിയര്‍സ് ഓണാഘോഷം സെപ്തംബര് പന്ത്രണ്ടാം തീയതി മിസൗറി സിറ്റിയിലെ അപ്നാബസാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജാതിമത ഭേദമെന്യേ സീനിയേഴ്‌സ് ആയിട്ടുള്ള തന്റെ സുഹൃത്തുക്കള്‍ക്കായി ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ ഹ്യൂസ്റ്റണ്‍ മലയാളികള്‍ക്ക് സുയപരിചിതയായ ശ്രീമതി പൊന്നു പിള്ളയാണ് ഈ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ശബരി സുരേന്ദ്രന്‍ ആലപിച്ച പ്രാര്‍ഥന ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു.

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡോ. ജയ് രാമന്‍ ഡോ.രാജപ്പന്‍ നായര്‍, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, തോമസ് ചെറുകര, എസ് കെ ചെറിയാന്‍, മലയാളം സൊസൈറ്റി പ്രസിഡണ്ട് ജോര്‍ജ് പുത്തന്‍കുരിശ്, ഡോ. മാത്യു വൈരമണ്, ഡോ. നൈനാന്‍ മാത്തുള്ള, സുരേന്ദ്രന്‍ നായര്‍, എ സി ജോര്‍ജ്, ശ്രീമതി ഏലിക്കുട്ടി കുരിയാക്കോസ് എന്നിവര്‍ ഭദ്രദീപം തെളിയിച്ചതോടെ ഓണാഘോഷത്തിന് തുടക്കമായി.

പൊന്നു പിള്ള, മാര്‍ത്ത ചാക്കോ, മറിയാമ്മ ഉമ്മന്‍ , ലീലാമ്മ ജോണ്‍, ഏലിക്കുട്ടി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് മാവേലി നാട് വാണീടും കാലം എന്ന ഓണപ്പാട്ട് ആലപിച്ചു. തുടര്‍ന്ന് മേയര്‍ കെന്‍ മാത്യു ഓണ സന്ദേശം നല്‍കി. അതേത്തുടര്‍ന്ന് പ്രശസ്ത ഗവേഷകനായിരുന്ന ഡോ. രാജപ്പന്‍ നായര്‍, ഡോ. ജയരാമന്‍ , ശ്രീ രാമദാസ ആശ്രമം രക്ഷാധികാരി ജയപ്രകാശ് നായര്‍, ജോര്‍ജ് പുത്തന്‍കുരിശ് എസ് കെ ചെറിയാന്‍ ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ജഡ്ജ് ജൂലൈ മാത്യു, ജഡ്ജ് സ്ഥാനാര്‍ഥി ആഷാ റെഡ്ഡി, നൈനാന്‍ മാത്തുള്ള എന്നിവര്‍ ഓണ ആശംസകള്‍ നല്‍കി.
സാഹിത്യ കാരനായ ടി എന്‍ സാമുവേല്‍ പൊന്നു പിള്ളയുടെ ജീവിതം ആസ്പദമാക്കി രചിച്ച കവിതയും സദസ്സില്‍ ആലപിച്ചു.ശബരി സുരേന്ദ്രന്‍, ആന്‍ഡ്രൂസ് ജേക്കബ്, എന്നിവരുടെ ഗാനാലാപനങ്ങളും ഗീതാഞ്ജലി അവതരിപ്പിച്ച മനോഹരമായ മോഹിനിയാട്ടവും പരിപാടികള്‍ക്ക് മിഴിവേകി.

വിഭവ സമൃദ്ധമായ സദ്യയും കഴിച്ച് അടുത്തവര്‍ഷം വീണ്ടും കൂടാനായി ഹ്യൂസ്റ്റണ്‍ സീനിയേഴ്‌സ് പിരിഞ്ഞു.

The Houston Seniors celebrated their 27th Onam festivities in a grand manner in Missouri City.



















