വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷാര്‍ലെറ്റ് പ്രൊവിന്‍സ് നിലവില്‍ വന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷാര്‍ലെറ്റ് പ്രൊവിന്‍സ് നിലവില്‍ വന്നു

ഷാര്‍ലെറ്റ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഷാര്‍ലെറ്റ് പ്രൊവിന്‍സ് (നോര്‍ത്ത് കരോളിന) ന്റെ സ്ഥാപനവും കമ്മറ്റി അംഗങ്ങളുടെ പ്രതിജ്ഞയും ഒക്ടോബര്‍ ശനിയാഴ്ച നടന്നു. ചടങ്ങില്‍ സംഘടനയുടെ ഗ്ലോബല്‍, അമേരിക്ക റീജിയന്‍ ലീഡേഴ്സുമാരായ തോമസ് മൊട്ടക്കല്‍(ഗ്ലോബല്‍ ചെയര്‍മാന്‍ ), ഡോക്ടര്‍ ബാബു സ്റ്റീഫന്‍(ഗ്ലോബല്‍ പ്രസിഡന്റ്), ഷാജി മാത്യു(ഗ്ലോബല്‍ സെക്രട്ടറി), സണ്ണി വെളിയത്ത്(ഗ്ലോബല്‍ ട്രെഷറര്‍), ജെയിംസ് കൂടല്‍ ( വി.പി അഡ്മിന്‍), തങ്കം അരവിന്ദ് (വി.പി അഡ്മിന്‍), ഷീല റെജി (ഗ്ലോബല്‍ വുമണ്‍സ് ഫോറം), രേഷ്മ റെജി (യൂത്ത് ഫോറം)ബ്ലസണ്‍ മണ്ണില്‍ (അമേരിക്ക റീജിയന്‍ പ്രസിഡന്റ്), സാജു തുരത്തേല്‍ ( ഗ്ലോബല്‍ ഓ.സി.ഐ ചെയര്‍മാന്‍), ബിജു ഇട്ടന്‍ ( അമേരിക്കന്‍ റീജിയന്‍ വി.പി) എന്നിവര്‍ പ്രസംഗിച്ചു.

പുതിയ റീജിയന്‍ പ്രതിജ്ഞ തോമസ് മൊട്ടക്കല്‍ (ഗ്ലോബല്‍ ചെയര്‍മാന്‍) നിര്‍വഹിച്ചു. ഷാര്‍ലെറ്റ് പ്രൊവിന്‍സ് ലീഡേഴ്‌സ് ഷാജി പീറ്റര്‍ (ചെയര്‍മാന്‍), എല്‍ദോ പോള്‍ (പ്രസിഡന്റ്), സിബി ജേക്കബ് (സെക്രട്ടറി), ഷിബി വര്‍ഗീസ് (ട്രഷറര്‍), ലീലാമ്മ ജോസ്മാണി (വി.പി അഡ്മിന്‍), രജത് കാക്കുനാഥ് (വൈസ് ചെയര്‍മാന്‍), ജോണ്‍ പീറ്റേഴ്‌സ് (വൈസ് ചെയര്‍മാന്‍) പീറ്റര്‍ കോറാത്ത് (വൈസ് പ്രസിഡന്റ്), ഗ്രേസി ജോസ് (വൈസ് പ്രസിഡന്റ്), ബോബി ജോണ്‍ (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ഗോപാലന്‍ (ജോയിന്റ് ട്രെഷറര്‍), നിഷ അലക്‌സ് (ചെയര്‍മാന്‍ വുമണ്‍സ് ഫോറം), നിഷ ജോസ് (പ്രസിഡന്റ് വുമണ്‍സ് ഫോറം), പ്രിയ വര്‍ഗീസ് (സെക്രട്ടറി വുമണ്‍സ് ഫോറം), എക്‌സിക്യൂട്ടീവ് മെംബേഴ്‌സ് ആയി ജോര്‍ജ് ജോസഫ്, ജോര്‍ജ് മാണി, ലാല്‍സണ്‍, രുഗ്മിണി ശ്രീജിത്ത്, വിനയ് വിജയന്‍ എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് ഫോറം ഭാരവാഹികളായി ആഗ്നസ് ജേക്കബ് ,താഷ പോള്‍ എന്നിവരെയും മീഡിയ കോഡിനേറ്റര്‍ ആയി അന്നു ജോസിനെയും തിരഞ്ഞെടുത്തു. ചടങ്ങില്‍ ഷാജി പീറ്റര്‍, എല്‍ദോ പോള്‍, സിബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഷിബി വര്‍ഗീസ് നന്ദി പ്രകാശനം നിര്‍വഹിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

The World Malayali Council Charlotte Province has been formed.

Share Email
LATEST excelnclexrn
More Articles
Top