വാഷിംഗ്ടണ്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ശരീരഭംഗിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ട്രംപ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ രൂപഭംഗിയെക്കുറിച്ച് പരസ്യമായി സംസാരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗം കൊഴുപ്പിക്കുന്നത്.
ശനിയാഴ്ച കെന്റക്കിയില്‍ നടന്ന റാലിയില്‍ മുന്‍ യുഎസ് നാവികസേനാ സീല്‍ ഉദ്യോഗസ്ഥനും ജനപ്രതിനിധി സഭാ സ്ഥാനാര്‍ഥിയുമായ എഡ് ഗാല്റെയിനെക്കുറിച്ച് ‘ഈ സുന്ദരനായ മനുഷ്യനെ നോക്കൂ, സിനിമയിലെ നായകനെപ്പോലെയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഒഹായോയില്‍ വീണ്ടും മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ ഹസ്റ്റഡിനെക്കുറിച്ചും ട്രംപ് സമാനമായ പരാമര്‍ശങ്ങള്‍ നടത്തി. ഹസ്റ്റഡിന്റെ ശരീരഘടന പരിശോധിച്ചതായും കാലുകള്‍, കൈകള്‍, തോളുകള്‍, താടിയെല്ല് എന്നിവ ശ്രദ്ധിച്ചതായും പറഞ്ഞ ട്രംപ്, ഒരു പുരുഷനെ ഇത്തരത്തില്‍ മുമ്പ് പരിശോധിച്ചിട്ടില്ലെന്ന പരാമര്‍ശത്തിലൂടെ സദസ്സില്‍ ചിരിയുണര്‍ത്തി. കോളജ് ഫുട്ബോള്‍ താരമായിരുന്ന ഹസ്റ്റഡിന്റെ കായികപശ്ചാത്തലവും ട്രംപ് എടുത്തുപറഞ്ഞു.
എന്നാല്‍, എല്ലാ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കും ട്രംപിന്റെ പ്രശംസ ലഭിക്കുന്നില്ലെന്നതും മറ്റൊരു കാര്യമാണ്. ടെക്സസില്‍ സെനറ്റര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ കെന്‍ പാക്സ്റ്റണിന്റെ രൂപഭംഗിയെക്കുറിച്ച് തനിക്ക് വലിയ മതിപ്പില്ലെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അറ്റോര്‍ണി ജനറല്‍ കാലത്തെ യാഥാസ്ഥിതിക നിലപാടുകളാണ് കൂടുതല്‍ പ്രാധാന്യമുള്ളതെന്നും വസ്ത്രധാരണം അത്ര മികച്ചതല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Trump makes candidates’ physical appearance a campaign issue in the midterm elections.



















