ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽഹമാമി. ‘അൽ അറബിയ പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. കടുത്ത തീവ്രവാദ ആശയങ്ങൾ പിന്തുടരുന്ന ആളായിരുന്നു ഇയാളെന്നും ഇതിൻ്റെ പേരിൽ ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് ഇദ്ദേഹത്തെ അധികൃതർ വിലക്കിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതെ തുടർന്നാണ് ഇയാൾ ഒമാനിൽ നിന്ന് പോയത്. യുഎഇയിലേക്ക് വരുന്നതിന് മുൻപ് സിറിയയിലായിരുന്നു ഇയാൾ കൂടുതൽ സമയം ചെലവഴിച്ചതെന്നും, അവിടെ വെച്ച് തീവ്രവാദ ആശയങ്ങൾ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
‘ഫ്ലൈ ദുബായ്’ (FlyDubai) വിമാനത്തിൽ നടന്ന സംഭവം ഭീകരാക്രമണ പദ്ധതിയായിരുന്നു എന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
182 യാത്രക്കാരുമായി അപകടത്തിന്റെ വക്കിലെത്തിയ ‘ഫ്ലൈ ദുബായ്’ (FlyDubai) വിമാനത്തിലെ സഹപൈലറ്റ്, കോക്ക്പിറ്റിലുണ്ടായിരുന്ന ‘ക്രാഷ് ആക്സ്’ (അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന കോടാലി) ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രക്കുകയായിരുന്നു എന്നും ആക്രമണത്തിനിടെ, സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചിരുന്നതായി അറ്റോർണി ജനറലിനെ ഉദ്ധരിച്ചുകൊണ്ട് യുഎഇയുടെ പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ, ഫ്‌ളൈദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഔഷധ നിര്‍മ്മാണ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ. സങ്കല്‍പ്പിക്കാനാവാത്ത സാഹചര്യത്തിലും അസാമാന്യ ധൈര്യത്തോടെ പൊരുതുകയും ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തത് ആദരവര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
UAE states Fly Dubai incident was a plot for a terrorist attack.














