ഇറാനെതിരെ യുദ്ധം പുനഃരാരംഭിച്ചാൽ ആണവകേന്ദ്രങ്ങളിൽ ‘MOAB’ പ്രയോഗിച്ചേക്കും, ട്രംപിന്റെ ആക്രമണപദ്ധതി തയാറെന്ന് റിപ്പോർട്ട്

ഇറാനെതിരെ യുദ്ധം പുനഃരാരംഭിച്ചാൽ ആണവകേന്ദ്രങ്ങളിൽ ‘MOAB’ പ്രയോഗിച്ചേക്കും, ട്രംപിന്റെ ആക്രമണപദ്ധതി തയാറെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരെ യുദ്ധം പുനഃരാരംഭിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടാൽ പ്രയോഗിക്കേണ്ട ആയുധങ്ങളും തന്ത്രങ്ങളും ഉൾപ്പെടുത്തിയ ആക്രമണപദ്ധതികൾ യു.എസ് സൈന്യം തയ്യാറാക്കി. ഇറാന്റെ ആണവ നിലയങ്ങളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട്, ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന ജി.ബിയു-43/ബി (MOAB) പ്രയോഗിക്കാനാണ് നീക്കമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യു.എസ് കൈവശമുള്ള ഏറ്റവും ശക്തിയേറിയ ആണവേതര ബോംബായ എം.ഓ.എ.ബി വിന്യസിക്കാനുള്ള നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കും. ഇറാന്റെ പിക്ക് ആക്സ് മലനിരകളിലെ ആണവകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് സൈനിക പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഈ ആക്രമണങ്ങൾ യു.എസ് ലക്ഷ്യം പൂർണ്ണമായി കൈവരിക്കാൻ സഹായിക്കുമോയെന്നതിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അക്രമണം നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ വേണമെന്ന കാര്യത്തിൽ ട്രംപാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദം നിലനിൽക്കവെയാണ്, സൈന്യത്തോട് ഊർജ്ജ കേന്ദ്രങ്ങളെയും ആണവനിലയങ്ങളെയും തകർക്കാനുള്ള സമഗ്ര പദ്ധതികൾ സമർപ്പിക്കാൻ ട്രംപ് നിർദേശിച്ചത്.

Share Email
LATEST excelnclexrn
Top