ഡൽഹിയെ തൊടാതെ മുംബൈയും ജാംനഗറും സന്ദർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, നയതന്ത്ര സമവാക്യങ്ങൾ മാറുന്ന കാലം

ഡൽഹിയെ തൊടാതെ മുംബൈയും ജാംനഗറും സന്ദർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, നയതന്ത്ര സമവാക്യങ്ങൾ മാറുന്ന കാലം

മലൈക ഘോഷ്

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർകോ റൂബിയോ തൻ്റെ രണ്ടാം വയുദ്ട്ട ഇന്ത്യാ സന്ദർശനത്തിന് ഒക്ടോബർ 20 ചൊവ്വാഴ്ച മുംബൈയിൽ പറന്നിറങ്ങി. ഡൽഹിയിൽ അല്ല – ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് വന്നത്. അവിടെ ഒരു ദിവസം ചെലവഴിച്ച ശേഷം, അദ്ദേഹം നേരിട്ട് ജാംനഗറിലെ റിലയൻസ് റിഫൈനറി കോംപ്ലക്സിലേക്ക് പോയി. അതിനു മുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ മുംബൈയിൽ എത്തി റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. എന്തുകൊണ്ട് റൂബിയോ ഡൽഹിയിൽ ഇറങ്ങിയില്ല എന്ന ചോദ്യം ഇന്ത്യയുടെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പ്രത്യേകിച്ച് പ്രതിപക്ഷം ഇതൊരു വലിയ ആയുധമായി ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ മറ്റു പല വിദേശ നേതാക്കളും മുംബൈയിലും ബംഗലൂരുവിൽ നേരിട്ട് ഇറങ്ങിയ ചരിത്രമാണ് കേന്ദ്ര സർക്കാർ മറുപടിയായി നൽകുന്നത്.

നയതന്ത്രം എന്നത് രാഷ്ട്ര തലവന്മാരും നേതാക്കളും ഉദ്യാഗസ്ഥരും ചേർന്ന് നയിക്കുന് നയപരമായ നീക്കങ്ങൾ എന്നതായിരുന്നു ഇതുവരെയുള്ള നിയമങ്ങൾ. ഇപ്പോൾ ആ ധാരണകൾ തിരുത്തിക്കുറിക്കപ്പെടുകയാണ്. ഡിപ്ളോമസിയിൽ ഉയർന്ന ബിസിനസുകാർക്കാണ് കൂടുതൽ റോളുള്ളത്. മുംബൈയിൽ എത്തിയ റൂബിയോ അമേരിക്കയുടെ 250ാം സ്വാതന്ത്യ്രദിനം ആഘോഷിക്കാൻ എത്തിയതാണ് എന്നാണ് അറിയിച്ചത്. ആഘോഷങ്ങൾക്ക് ശേഷം റൂബിയോ മുകേഷ് അംബാനിക്ക് പുറമെ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവരുമായും കൂടിക്കാഴ്ച നടത്തി സാമ്പത്തിക സഹകരണം ഉറപ്പാക്കി. ഈ കൂടിക്കാഴ്ചകൾ വ്യക്തമാക്കുന്ന ഒന്നുണ്ട് – ഇന്ത്യയിലെ വൻ വ്യവസായികളുടെ മൂലധനവും ഇന്ത്യയുടെ വിദേശനയവും തമ്മിൽ ആനുപാതികമായ ബന്ധമുണ്ട്. ഇന്ത്യൻ ഡിപ്ളോമസിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു ഈ ഇന്ത്യൻ കോടീശ്വര ഭീമൻമാർ.

റൂബിയോ ബുധനാഴ്ച ജാംനഗറിലെ റിലയൻസ് റിഫൈനറി സന്ദർശിച്ചതിൻ്റെ പ്രാധാന്യം ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചുള്ള പരിചിതമായ സംവാദത്തിനപ്പുറം വാഷിംഗ്ടൺ, മോസ്കോ, ടെഹ്‌റാൻ എന്നിവയുമായുള്ള ഡൽഹിയുടെ സമീപകാല ഇടപെടലിനെ രൂപപ്പെടുത്തിയ ഇന്ത്യയുടെ സങ്കീർണ്ണമായ ഊർജ്ജ രാഷ്ട്രീയത്തിലേക്കുള്ള ഒരു ജാലകം തന്നെ തുറന്നിരിക്കുകയാണ്. ഇന്ത്യയെ റൂബിയോ വിശേഷിപ്പിച്ചത് ‘Refining Superpower’ എന്നാണ്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . ജാംനഗറിലെ അംബാനിയുടെ എണ്ണ ശുദ്ധീകരണ ശാല (RIL Refinery)യാണ് ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ എണ്ണ ശുദ്ധീകരണ ശാല. വെനസ്വേലയാണ് ലോകത്തെ ഏറ്റവും എണ്ണുൽപാദിപ്പിക്കുന്ന രാജ്യം. അവിടത്തെ എണ്ണ സമ്പത്ത് ഇപ്പോൾ അമേരിക്കയുടെ കയ്യിലാണല്ലോ.. പക്ഷേ നെവസ്വേലൻ ക്രൂഡ് അറിയപ്പെടുന്നത് ഹാർഡ് ക്രൂഡ് എന്നാണ്. വാക്സിൻ്റേയും മറ്റും അളവ് കൂടുതലായതിനാൽ അത് ശുദ്ധീകരിക്കാൻ പറ്റിയ റിഫൈനറികൾ ലോകത്ത് കുറവാണ്. എന്നാൽ ജാം നഗറിലെ റിലയൻസ് റിഫൈനറിക്ക് അത് സാധിക്കും. റാൻ ഓഫ് കച്ചിനോട് ചേർന്ന് വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ് ഈ റിഫൈനറി സ്ഥിതിചെയ്യുന്നത്.

ഗൾഫ് യുദ്ധവും റഷ്യ – യുക്രെയ്ൻ യുദ്ധവും ആഗോളത്തിൽ സൃഷ്ടിച്ചിരിക്കുന്നത് ഏറ്റവും വലിയ ഊർജ പ്രതിസന്ധിയാണ്. അമേരിക്കയിൽ അത് പ്രകടമായി തുടങ്ങി. ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അമേരിക്കൻ ജനതയെ കയ്യിലെടുക്കാൻ ട്രംപ് ഭരണകൂടത്തിന് പല മാജിക്കുകളും കാണിച്ചേ മതിയാകൂ. ശത്രു രാജ്യമായ റഷ്യയിൽ നിന്നു പോലും ഡീസൽ ഇറക്കുമതി ചെയ്യാൻ അമേരിക്ക തീരുമാനിക്കുന്നത് അങ്ങനെയാണ്. ഗൾഫ് മേഖല മുഴുവൻ യുദ്ധഭരിതവും ഹോർമൂസ്, ബാബ് അൽ മന്ദേബ് കടലിടുക്കൾ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാത്തവിധമാവുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലേക്ക് ലോകം എത്തിയിരിക്കുകയാണ്. ഗൾഫിലെ ഇക്കോണമി ആകെ തകർന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പിൽ ഫ്രാൻസിലും ഇറ്റലിയിലും ബൽജിയത്തിലും സ്പെയിനിലും പോർച്ചുഗലിലും ജനങ്ങൾ തെരുവിൽ ഇറങ്ങി കഴിഞ്ഞു. യുറോപ്പിന് അറിയാമായിരുന്നു ഊർജ പ്രതിസന്ധി തങ്ങളെ ഉലയ്ക്കുമെന്ന് അതുകൊണ്ടാണ് അവർ ഇറാൻ യുദ്ധത്തെ പിന്തുണയ്ക്കാതെ ഇരുന്നത്. കടുത്ത ഉർജ പ്രതിസന്ധിയും എൽ നിനോയും പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും കൊണ്ട് കലുഷിതമാണ് , ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങളായി നിലകൊള്ളുന്ന പല യൂറോപ്യൻ രാജ്യങ്ങളും .

ഈ അവസരത്തിൽ ഭൌമ രാഷ്ട്രീയത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണ്. ഊർജം, വ്യാപാരം, മൂലധനം – ഇവ മൂന്നുമാണ് ആഗോള രാഷ്ട്രീയ ഭൂപടത്തെ മാറ്റിവരക്കുന്ന നിർണായ ഘടകങ്ങൾ. അതിൽ ഇന്ധനമാണ് ഏറ്റവും വലിയ കാര്യം. സത്യത്തിൽ ഇറാനിൽ അമേരിക്ക ലക്ഷ്യമിടുന്നതും അതു തന്നെയാണ്. യുഎസിലെ ടെക്സാസിൽ അംബാനി വലിയൊരു റിഫൈനറി നിർമിക്കാൻ പോകുന്നു എന്ന വിവരം ട്രംപ് തന്നെയാണ് പുറത്തു വിട്ടതും. റഷ്യയിൽ നിന്നുമുള്ള ഇറക്കുമതി കുറച്ച് വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ അംബാനിയെ ക്ഷണിക്കുകയാണ് അമേരിക്ക. ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയല്ല അംബാനിയാണ് എന്നു പറഞ്ഞത് ഇന്ത്യയിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് നേതാവല്ല, സാക്ഷാൽ ഇലോൺ മസ്കാണ്. കഴിഞ്ഞ മാസം അംബാനിയുടെ വീട്ടിൽ ട്രംപിൻ്റെ മകനും മകളും മകളുടെ ഭർത്താവും അതിഥികളായി എത്തിയതും അംബാനിയുടെ മകന് യുഎസിലെ ഒരു സർവകലാശാലയിൽ പ്രഫസർ പദവി നൽകിയതുമെല്ലാം കൂട്ടിവായിക്കപ്പെടേണ്ടതാണ്.

ഇന്ത്യയുടെ പ്രാദേശിക സാമ്പത്തിക ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് റൂബിയോ തന്റെ സന്ദർശനം ആസൂത്രണം ചെയ്തത് എന്നു വ്യക്തം. കൂടുതൽ ഇൻവെസ്റ്റ്മെൻ്റ് വേണം അമേരിക്കക്ക്. കൂടുതൽ ശുദ്ധീകരിച്ച എണ്ണ വേണം , വെനസ്വേലയിലെ എണ്ണ കൂടുതൽ ഇന്ത്യ വാങ്ങണം ഇതൊക്കെയായിരുന്നു റൂബിയോ ലക്ഷ്യമിട്ടത്. അതിന് അദ്ദേഹത്തിന് ഡൽഹിയിലെ ഔദ്യോഗിക അധികാര കേന്ദ്രങ്ങളെ ആവശ്യമില്ല. പല തവണ താരിഫ് എന്ന വാൾ ഇന്ത്യക്കു നേരെ ഓങ്ങുന്ന ട്രംപിന് പക്ഷേ ഊർജ ആവശ്യത്തിന് ഇന്ത്യയെ ആശ്രയിക്കാതെ വയ്യ. നാലു തവണ മന്ത്രി പീയൂഷ് ഗോയൽ യുഎസ് സന്ദർശിച്ചിട്ടും ശരിയാകാതിരുന്ന ഇന്ത്യ – യുഎസ് വ്യാപാര കരാർ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റൂബിയോ വ്യക്തമാക്കിയത്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ “വലിയ കാര്യങ്ങൾ” സംഭവിക്കാൻ പോകുന്നു എന്ന് സൂചനയും നൽകിയിട്ടുണ്ട്.

തീരുവകൾ, ഊർജ്ജ കരാറുകൾ, സാങ്കേതിക പങ്കാളിത്തങ്ങൾ എന്നിവ അന്തിമമാക്കുന്നതിന് ഇനി കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചാൽ പോരാ. ഉൽപ്പാദനത്തിന് ചുക്കാൻ പിടിക്കുന്ന പ്രാദേശിക ശക്തികേന്ദ്രങ്ങളുമായി നേരിട്ടുള്ള സംഭാഷണങ്ങൾ ഇതിന് ആവശ്യമാണ്. അതാണ് ഇപ്പോൾ നാം കാണുന്നത്. ഭരണകൂടങ്ങൾ പാവകളാകുന്ന കാഴ്ച. തങ്ങളുടെ അധാകാര പരിധിയിലുള്ള വൻ വ്യാവസായ ശാലകളിലേക്കും ടെക് ഹബ്ബുകളിലേക്കും ലോക നേതാക്കൾ ഒഴുകിയെത്തുന്ന കാഴ്ച. പുതിയ കാലഘട്ടത്തിലെ നയതന്ത്രമാണിത്. ഇന്ത്യൻ നയതന്ത്രത്തിന്റെ പുതിയ ഭൂപടം നിർവചിക്കുന്നത് അധാകാര രാഷ്ട്രീയമല്ല പണവും അത് കൈവശമുള്ളവനുമാണ്.

ഇന്ത്യയിലെ നയതന്ത്രം വികേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര തലസ്ഥാനത്തെ അധികാര ഇടനാഴികളിൽ നിന്ന് വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് അത് മാറുന്നു. ഓരോ സംസ്ഥാന സർക്കാരും നിക്ഷേപ കേന്ദ്രമെന്ന നിലയിൽ തങ്ങളുടെ സാധ്യതകൾ എടുത്തു കാണിക്കുന്നു.

രാജ്യ തലസ്ഥാനത്തെ ചടങ്ങുകൾ നിറഞ്ഞ ‘റെഡ് കാർപെറ്റുകൾ’ ഉപേക്ഷിച്ച്, ഫാക്ടറികളിലേക്കും കോർപ്പറേറ്റ് ബോർഡ് റൂമുകളിലേക്കും ശ്രദ്ധ തിരിക്കുക എന്നത് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പാണ്. ഇതിലെ സന്ദേശം വ്യക്തമാണ്: ആഗോള മൂലധനത്തിന്റെ കാര്യത്തിൽ ന്യൂഡൽഹി മാത്രമാണ് ഏക തീരുമാനമെടുക്കുന്ന കേന്ദ്രം എന്ന സ്ഥിതി മാറി. ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത രാജ്യം ഭരിക്കുന്നവർ തന്നെ ഇതിനെ അനുകൂലിക്കുന്നു എന്നാണ്.

US Secretary of State Marco Rubio visits Mumbai and Jamnagar, bypassing Delhi a sign that diplomatic equations are shifting.

Share Email
LATEST excelnclexrn
More Articles
Top